തിരുവനന്തപുരം: കേരളത്തില്‍ നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതി ഇഎംഎസിന്റെ തലയില്‍ ഉദിച്ച ആശയമായിരുന്നില്ലെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. ഗാന്ധിയന്‍ ദര്‍ശനമായിരുന്നു പദ്ധതിയുടെ അടിത്തറ. ഗാന്ധിജിയുടെ ഗ്രാമസ്വരാജില്‍ നിന്നാണ് ജനകീയാസൂത്രണത്തിന്റെ ആശയം ലഭിച്ചത്.കേരളത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സംവിധാനം ആവശ്യമില്ലെന്നും ബേബി വ്യക്തമാക്കി. കൗമുദിയുടെ നേതൃത്വത്തില്‍ അമേരിക്കയിലെ കാര്‍മല്‍ നഗരസഭയുടെയും തിരുവനന്തപുരം നഗരസഭയുടെയും മേയര്‍മാരുടെ സംഗമ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബേബി. കാര്‍മല്‍ മേയര്‍ ജയിംസ് ബ്രയിന്നാര്ഡ്, തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത്, നെടുമങ്ങാട് മേയര്‍ ചെറ്റച്ചല്‍ സഹദേവന്, ബിന്ദു ഹരിദാസ്, ജി. വിജയരാഘവന്, കെ. ബിജു, ദീപു രവി, പി.പി. ജയിംസ്, ബി.വി. പവനന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: