ശബരിമല: ചേര്‍ത്തല തത്വമസി പുഷ്പാലങ്കാര സമിതിയുടെ നേതൃത്വത്തില്‍ ശബരിമല ക്ഷേത്രാങ്കണം ഇന്ന പുഷ്പാലങ്കൃതമാകും. ഇവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി നടന്നുവരുന്ന ചടങ്ങുകളുടെ ഭാഗമാണ് പുഷ്പാലങ്കാരം. ബന്ദി, റോസ്, അരളി, മുല്ല തുടങ്ങിയ ഇരുനൂറ് കിലോയോളം പൂവ് ഉപയോഗിച്ചാണ് അലങ്കരിക്കുക. പതിനെട്ടാംപടി മുതല്‍ ശ്രീകോവില്വരെയും ചുറ്റമ്പലം, നമസ്കാരമണ്ഡപം, മാളികപ്പുറം എന്നിവിടങ്ങളിലാണ് അലങ്കരിക്കുന്നത്. ബാംഗ്ലൂര്‍, തേനി, ഡിണ്ടിഗല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് പൂവ് എത്തിക്കുന്നത്. ഷാനവാസ്, നിതിന്‍, ജയദേവന് എന്നിവരടങ്ങുന്ന ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘമാണ് അലങ്കാരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: