താനൂര്‍: ശോഭാപറമ്പ് ക്ഷേത്രപരിസരത്ത് മൂന്ന് ദിവസങ്ങളായി നടന്ന വേദതീര്ത്ഥാടനം 2015 സമാപിച്ചു.
സമാപന സമ്മേളനം ധര്‍മ്മജാഗരണ്‍ പ്രമുഖ് കെ.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ദേശീയ സമിതിയംഗം കെ.ജനചന്ദ്രന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ആചാര്യ എം.ആര്.രാജേഷ് അനുഗ്രഹപ്രഭാഷണം നടത്തി. വിവേക് ഡി ഷേണായ്, വിപിന്‍ദാസ്, മുരളീധരന്, അരുണ്‍ പ്രഭാകരന്, സുധീശന്‍ കോടത്ത്, സുരേഷ് പെരുവയല്‍, അനില്‍കുമാര്‍ കന്മനം, സജീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വേദതീര്ത്ഥാടന് സ്മരണികയുടെ പ്രകാശനം അരുണ്‍കുമാര്‍ കെ.നന്ദകുമാറിന് നല്കി പ്രകാശനം ചെയ്തു.
രാവിലെ അഥര്വവേദയജ്ഞം, മഹാസരസ്വതിഹോമം, മഹാഗണപതിഹവനം, പ്രണവാഷ്ടോത്തര ശതംജപം, വിഷ്ണുസഹസ്രനാമജപം എന്നിവ നടന്നു. അന്നദാനത്തിലും മന്ത്രദീക്ഷ ചടങ്ങിലും ആയിരങ്ങളാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: