തേഞ്ഞിപ്പലം: യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചുകൊണ്ട് നടത്തിയ വിസി നിയമനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സര്‍വകലാശാല മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് മുസ്ലീം ലീഗ് സര്‍വകലാശാലയില്‍ ഇടപെടുന്നത്. ഇത് സര്‍വകലാശാലയെ നാശത്തിലേക്ക് നയിക്കുന്നു. മതാടിസ്ഥാനത്തിലാണ് വിസി തെരഞ്ഞെടുപ്പ് നടന്നിരിക്കുന്നത്. അതിനായി സെര്‍ച്ച് കമ്മറ്റിയെ സ്വാധീനിക്കുകയും ഗവര്‍ണ്ണറെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു.
വിദ്യാഭ്യാസ രംഗത്തെ വര്‍ഗീയവല്‍ക്കരിക്കുന്ന നടപടി അവസാനിപ്പിക്കുക, ഗവര്‍ണ്ണര്‍ നീതിപാലിക്കുക, വിസി നിയമനം റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എബിവിപി മാര്‍ച്ച് നടത്തിയത്. പ്രകടനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു. മെയിന്‍ ബ്ലോക്കിന് പരിസരത്ത് വെച്ച് പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന സമിതിയംഗം ഡി.എസ്. അഭിറാം ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂണിറ്റ് സെക്രട്ടറി രാംശക്തി അദ്ധ്യക്ഷത വഹിച്ചു. ജിഷ്ണ, വിഷ്ണു സുരേഷ്, കെ.ദീപക്, ,സച്ചിന്‍ദേവ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: