പോത്തന്‍കോട്: ജനങ്ങളുടെ ഉറക്കം കെടുത്തി ചേങ്കോട്ടുകോണത്തും പരിസരങ്ങളിലും മാല കള്ളന്മാര് വീണ്ടും സജീവമായി. ഇന്നലെ രാവിലെ 11.30 ഓടെ ചേങ്കോട്ടുകോണം എസ്.എന്‍. പബ്ലിക് സ്ക്കൂളിനു സമീപം റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ 3 പവന് സ്വര്‍ണ്ണ മാല ഹെല്‍മറ്റ് ധാരികളായ ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചു കടന്നു. ചേങ്കോട്ടുകോണം എന്‍.എന്‍. സദനത്തില്‍ മിനി (39) യുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഉള്ളൂരില്‍ വീട്ടു ജോലിക്ക് പോകുന്ന മിനി ജോലി കഴിഞ്ഞ് ബസിറങ്ങി വീട്ടിലേക്കു നടന്നു പോകും വഴിയാണ് സംഭവം.
കാട്ടായിക്കോണം, ശാസ്തവട്ടം, പോത്തന്‍കോട് തുടങ്ങിയ ഭാഗങ്ങളില്‍ പട്ടാപകല്‍ ബൈക്കിലെത്തുന്ന സംഘം സ്ത്രീകളെ ആക്രമിച്ചു കഴുത്തില്‍ കിടക്കുന്ന മാല കവരുന്നത് ഇപ്പോള്‍ പതിവാണ് ചെമ്പഴന്തി കോളേജിനു സമീപം ബസ് കാത്തു നിന്ന യുവതിയുടെ കഴുത്തിലെ മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് മോഷ്ടാക്കളുടെ ശ്രമം പാഴാവുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തുണ്ടത്തില്‍ പിത്തറവട്ടം ദിലീപ് ഭവനില്‍ വത്സല കുമാരി എന്ന വീട്ടമ്മയുടെ ഒന്നര പവന് സ്വര്‍ണ്ണ മാല ഹെല്‍മറ്റു ധരിച്ചെത്തിയ രണ്ടംഗ സംഘം പൊട്ടിച്ചു കടന്നിരുന്നു. ചേങ്കൊട്ടുകോണം തുണ്ടത്തില്‍ റോഡ് ക്രോസ് ചെയ്യവെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: