തിരുവനന്തപുരം: അവര്‍ണ്ണ ജനവിഭാഗങ്ങളുടെ സാമൂഹ്യനീതിക്കായി അയ്യാ വൈകുണ്ഠസ്വാമി വഹിച്ച ത്യാഗത്തിന്റെയും
സഹനത്തിന്റെയും സ്മരണ പുതുക്കി നടക്കുന്ന മഹാപദയാത്രയ്ക്ക് സ്വീകരണം നല്കി. കന്യാകുമാരി സ്വാമിത്തോപ്പില്നിന്നു തിരുവനന്തപുരത്തെ ശിങ്കാരത്തോപ്പിലേക്ക് മഠാധിപതി ബാല പ്രജാപതി അടികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പദയാത്രയെ കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ കേരള വൈകുണ്ഠസ്വാമി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഭാരവാഹികള്‍ സ്വീകരിച്ചു. പുഞ്ചക്കരി സുരേന്ദ്രന്, കെ. വാസുദേവന്‍, പൂങ്കുളം സതീഷ്, എം. ലാസര്‍, കോട്ടവിള വിജയന്, പാറശാല നെല്‍സണ്‍ തുടങ്ങിവരുടെ നേതൃത്വത്തിലാണ് പദയാത്രയെ വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: