പുല്‍പ്പള്ളി : കാട്ടുപന്നിയെ കെണിവെച്ച് പിടികൂടിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍. ഒരാള്‍ രക്ഷപ്പെട്ടു. പനമരം നീര്‍വാരം കോട്ടവയല്‍ അജയന്, അമ്മാനി പാലത്തിങ്കല്‍ അച്ചപ്പന്‍, കാട്ടിക്കുളം അമ്മാനി വീട് സനില്‍ എന്നിവരാണ് അറസ്റ്റിലായത്.
പന്നിയെ കൊന്ന് ഇറച്ചി വീതം വെക്കുന്നതിനിടെയാണ് വനത്തിനുള്ളില്‍ റോന്തുചുറ്റുകയായിരുന്ന വനപാലകസംഘം മൂന്ന് പേരെയും പിടികൂടിയത്.
പാതിരി റിസര്‍വ്വ് വനത്തില്‍ കോട്ടവയല്‍ ഭാഗത്തായാണ് ഇവര്‍ കാട്ടുപന്നിയെ കെണി വെച്ച് പിടികൂടിയത്. ഇവരോടൊപ്പമുണ്ടായിരുന്ന കോട്ടവയല്‍ സുനില്‍ വനപാലകരെ കണ്ട് ഓടി രക്ഷപ്പെട്ടു. പന്നിയെ കുടുക്കാന്‍ ഉപയോഗിച്ച കേബിളും വാക്കത്തിയും കണ്ടെടുത്തു. ഇരുപത്തിയഞ്ച് കിലോയോളം ഇറച്ചിയും കണ്ടെടുത്തു.
ചെതലയം ഡെപ്യൂട്ടി റെയ്ഞ്ചര്‍ കെ ബാബുരാജ്, ഫോറസ്റ്റര്‍ കെ ശ്രീജിത്, ബീറ്റ് ഓഫീസര്‍മാരായ താരാനാഥ്, സുരേഷ്, വനം വാച്ചര്‍ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് കാട്ടുപന്നിയെ വേട്ടയാടിയെ സംഘത്തെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: