ശബരിമല: സന്നിധാനത്തെ കാണിക്ക എണ്ണുന്ന ഭണ്ഡാരത്തില് ജോലിനോക്കുന്ന ദേവസ്വം ജീവനക്കാരെ മാത്രം അവിശ്വസിക്കുന്ന തരത്തിലാണ് ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്ന് ജീവനക്കാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
അടിവസ്ത്രവും മേല്‍വസ്ത്രവും ഉപേക്ഷിച്ച് പണം എണ്ണി തിട്ടപ്പെടുത്തുവാന്‍ ജീവനക്കാരെ നിര്ബ്ബന്ധിക്കുമ്പോള് ഹാളിനുള്ളില്കൂടി തലങ്ങുവിലങ്ങും പായുന്ന പന്ത്രോണ്ടോളം വിജിലന്‍സ് വിഭാഗം ജീവനക്കാര്‍ മുഴുവസ്ത്ര ധാരികളാണ്.
ജീവനക്കാരെ പരിശോധന നടത്തുന്ന താത്ക്കാലിക നിമനത്തിന് വിധേയരായ ഗാര്‍ഡുമാര്‍ക്കും വസ്ത്രങ്ങള്‍ക്ക് നിരോധനമില്ല. പണാപഹരണം നടത്താനുള്ള മാര്‍ഗ്ഗമായി വസ്ത്രത്തെ ആശ്രയിക്കും എന്നതാണ് അധികൃതരുടെ കണക്കുകൂട്ടലെങ്കില്‍ ദേവസ്വം ജീവനക്കാര്‍ക്കൊപ്പം വിജിലന്‍സ് വിഭാഗത്തിനും ഗാര്‍ഡുകള്‍ക്കും വസ്ത്രനിയന്ത്രണം വേണ്ടതല്ലേയെന്നാണ് ഇവരുടെ സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: