ശബരിമല: കഴിഞ്ഞ 87വര്‍ഷ ത്തെ അന്നദാനത്തിന്റെ പൂ ണ്യവുംപേറി നവതിയിലേക്ക് കാലൂന്നുകയാണ് സന്നിധാനം ശ്രീഭൂതനാഥ ട്രസ്റ്റ്. ശ്രീധര്‍മ്മ ശാസ്താ ദര്‍ശനം നടത്താനെത്തുന്ന സ്വാമിമാര്‍ക്ക് നാര ങ്ങാവെള്ളം നല്കി ആരംഭിച്ച ട്രസ്റ്റിന്റെ പ്രവര്‍ത്തനം ഇന്ന് വളരെ വിപുലമാണ്.
രാവിലെ 7മുതല്‍ നട അടയ്ക്കുംവരെ നല്‍കിവരുന്ന ഔഷധക്കൂട്ടുകളാല്‍ നിര്‍മ്മിക്കുന്ന ദാഹജലം ഭക്തര്‍ക്ക് വളരെ പ്രിയമേറിയതാണ്. രാവിലെ 7ന് ആരംഭിക്കുന്ന കഞ്ഞിവിതരണം ഉച്ചയ്ക്ക് 2വരെയും പിന്നീട് 4മുതല്‍ 7വരെയും തുടരുന്നു. ചെറുപയര്‍ ഇട്ട് വയ്ക്കുന്ന കഞ്ഞിക്ക് ചമ്മന്തിയും നാരങ്ങയും കൂട്ടാനായി നല്‍കും. കെ.കെ. ഗോപിനാഥന് നായര്‍ പ്രസിഡന്റും ജി. ശങ്കരപ്പിള്ള സെക്രട്ടറിയും കെ. രാഘവന് നായര്‍ ജോ. സെക്രട്ടറിയുമാണ്.
ശശിധരന്‍പിള്ളയുടെ നേതൃത്വത്തില്‍ എഴുപതോളം വരുന്ന കമ്മറ്റിക്കാരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: