പന്തളം: ശബരിമല മാസ്റ്റര്‍ പ്ലാനില്‍ പന്തളത്തെ ഉള്‍പ്പെടുത്തണം, അതിലൂടെ ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്തിന്റെ സമ്പൂര്‍ണ്ണ വികസനം നടപ്പിലാകൂ എന്ന് അയ്യപ്പ സേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു.പന്തളത്ത് അയ്യപ്പ സേവാ സമാജത്തിന്റെ അന്നദാന കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വികസന പദ്ധതി ഉണ്ടാകണം.
അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ആണ് ഒരുക്കി കൊടുക്കേണ്ടത.് അതിനു കൂടുതല്‍ പ്രാധാന്യം നല്‍കണം.ഭരണപരമായ ചുമതലയും തീര്‍ത്ഥാടകരുടെ അവകാശവും നടപ്പിലാക്കിയാല്‍ സംതൃപ്തികരമായ ഒരു തീര്‍ത്ഥാടനം ഉണ്ടാകും. പമ്പയില്‍ അയ്യപ്പ ഭക്തര്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കാതിരിക്കാന്‍ ഗുരുസ്വാമിക്ക് ബോധവല്‍ക്കരണം നടത്തണം അതോടൊപ്പം ശബരിമലയ്ക്ക് പോകുന്ന വഴികളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം അതിലൂടെ മാത്രമേ ഇതിനൊരു മാറ്റം ഉണ്ടാകു എന്നും അദ്ദേഹം പറഞ്ഞു.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ പന്തളത്ത് എത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി അന്നദാനം,കുടിവെള്ള വിതരണം,വൈദ്യസഹായം,ഇന്‍ഫര്‍മേഷന്‍ സെന്റര്‍ തുടങ്ങിയ സേവാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന്റെ എതിര് വശത്തായാണ് സേവാ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. അയ്യപ്പ സേവാ സമാജം ജില്ലാ ജനറല്‍സെക്രട്ടറി ചന്ദ്രശേഖരന് പിള്ളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന യോഗത്തില്‍ ദീപ പ്രോജ്ജ്വലനം രാമവര്‍മ്മരാജയും,മെഡിക്കല്‍ എയിഡിന്റെ ഉദ്ഘാടനം ഡോ.എം കൃഷ്ണകുമാറും,ആദ്യ സംഭാവന സ്വീകരിക്കല്‍ അയ്യപ്പ സേവാ സമാജം സംസ്ഥാന് ട്രഷറര്‍ വി.പി. മന്മഥന് നായരും നിര്‍വഹിച്ചു.കുടിവെള്ള വിതരണം പന്തളം നഗരസഭ ചെയര്‍പെഴ്സണ്‍ റ്റി കെ സതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കുട്ടന്, ജില്ലാ പ്രസിഡന്റ് അഡ്വ.കെ ഹരിദാസ്,നഗരസഭാ കൗണ്‍സിലര്‍ മാരായ കെ ആര് രവി,ലസിത ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.താലൂക് ജനറല്‍സെക്രട്ടറി വേണുഗോപാല്‍ സ്വാഗതവും രാജപ്പന്‍നായര്‍ നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: