പരപ്പനങ്ങാടി: സ്വന്തം ആവശ്യത്തിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നേടിയെടുത്ത നഗരസഭയുടെ ഭരണം പൂര്‍ണ്ണമായും കൈപിടിയില്‍ ഒതുങ്ങാത്തതിന്റെ വിഷമത്തിലാണ് ലീഗുകാര്‍.
പിണങ്ങിപ്പോയ വിമതന്‍ ഭരണം നേടിതന്ന് മാനം രക്ഷിച്ചെങ്കിലും ലീഗുകാര്‍ക്ക് സംതൃപ്തിയില്ല. കാരണം കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത് അദ്ദേഹമാണ്. ജനങ്ങളുടെയും പുറകെ വിമതന്റെയും പ്രഹരത്തിന്റെ തളര്‍ച്ചയില്‍ നിന്നും ചിലരെങ്കിലും പതിയെ തലപൊക്കി തുടങ്ങി. പ്രഥമ നഗരസഭാ ഭരണം പിടിക്കാനാകുമെന്ന് ഫലം വന്ന ശേഷം ലീഗ് നേതാക്കള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല.
ഭരണത്തിന്റെ ആപ്പിള്‍ ചുണ്ടോടടുപ്പിച്ച വികസന മുന്നണിയും ഏറെ പ്രതീക്ഷയിലായിരുന്നു. എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് ജനവിധി അട്ടിമറിക്കാന്‍ ഞങ്ങളില്ല എന്ന നിലപാടുമായി ബിജെപി ഉറച്ച് നിന്നത്. അതോടെ ചിലരുടെ കാറ്റുപോയി ചിലരുടെ ശ്വാസം നേരെ വീണു. ലീഗിലെ തന്‍ പ്രമാണിത്വത്തിനെതിരെ സ്വതന്ത്രനായി മല്‍സരിച്ച് ജയിച്ച പുത്തരിക്കല്‍ ഡിവിഷനിലെ ഉസ്മാനാണ് ലീഗിന്റെ മാനം രക്ഷിച്ചത്.
തുടക്കത്തില്‍ ഇടഞ്ഞ് നിന്ന ഉസ്മാന്‍ അവസാന നിമിഷം അനുനയത്തിലെത്തിയതിനാല്‍ ലീഗിന് ഭരണത്തില്‍ തുടരാനായി. ജനം കൊടുത്ത പ്രഹരത്തില്‍ നിന്ന് ലീഗ് പാഠം പഠിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.
ഭരണമാറ്റത്തിന് ജനങ്ങളോടൊപ്പം ബിജെപിയും ആഗ്രഹിച്ചിരുന്നുവെങ്കിലും വികസന മുന്നണിയിലെ പ്രമുഖരുടെ ആടിനെ പട്ടിയാകുന്ന തന്ത്രം പ്രവര്‍ത്തകര്‍ തള്ളിക്കളഞ്ഞു. ജനവിധി അംഗീകരിച്ച ബിജെപി. ഇരു മുന്നണികളോടും തുല്യ അകലം പാലിച്ചുകൊണ്ട് പുതിയ പ്രാദേശിക രാഷ്‌ട്രീയ സമവാക്യങ്ങള്‍ക്ക് സാധ്യത കല്‍പ്പിക്കുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: