പെരിന്തല്‍മണ്ണ: അലിഘഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഏറെ നാളായി ക്യാമ്പസില്‍ പുകഞ്ഞുകൊണ്ടിരുന്ന അമര്‍ഷമാണ് ഇതോടെ പുറത്ത് വരുന്നത്.
19-ാം തീയതി അലിഘഡ് യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാര്‍ത്ഥികള്‍ക്ക് ബൈക്ക് അപകടം ഉണ്ടായതിനെ തുടര്‍ന്ന് സ്ഥാപന അധികാരികള്‍ സ്വീകരിച്ച നിഷേധാത്മക നിലപാടാണ് പെട്ടെന്നുള്ള സമര പരമ്പരക്ക് കാരണം. അപകടം സംഭവിച്ച വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നതിന് യൂണിവേഴ്സിറ്റി ഉടമസ്ഥതയിലുള്ള ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ മേലധികാരികള്‍ തയ്യാറായില്ല.
ആംബുലന്‍സ് നല്കണമെങ്കില് ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും അതുവരെ കാത്തുനില്‍ക്കണമെന്നും ബന്ധപ്പെട്ടവര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചു. ഈ സമയം അപകടത്തിലായ ഒരു വിദ്യാര്‍ത്ഥിയുടെ നില ഗുരുതരമാകുകയും ചെയ്തു. അവസാനം കാന്റീന് ജീവനക്കാരന് സ്വന്തം വാഹനത്തില്‍ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിലെത്തിക്കാന്‍ വൈകിയിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നു. സംഭവത്തിന്റെ തീവ്രത മനസിലാക്കിയ മാതാപിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണെന്ന് അറിഞ്ഞിട്ടും വിദ്യാര്‍ത്ഥികളോട് അനുനയ ചര്‍ച്ചക്ക് പോലും മാനേജ്മെന്റ് തയ്യാറായില്ല. അധികാരികളുടെ ഈ മനോഭാവം തന്നെയാണ് ഇപ്പോഴത്തെ സമരത്തിലേക്ക് തള്ളിവിട്ടത്. അവസാനം ഡയറക്ടറുടെ കോലം കത്തിക്കുന്ന സ്ഥിതിയില്വരെയെത്തി കാര്യങ്ങള്‍. ക്യാമ്പസിനുള്ളില്‍ തങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും വിദ്യാര്‍ത്ഥികളുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് നേരെപോലും മാനേജ്മെന്റ് കണ്ണടക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപ്പെടുത്തുന്നു. ഇപ്പോഴുണ്ടായ ഈ പ്രശ്നത്തില്‍ മാതാപിതാക്കളെ വിളിച്ചു വരുത്തി വിശദീകരണം നല്‍കണമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ക്യാമ്പസിനുള്ളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിന് അനുവദിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു. സംഘടനാശക്തി ഇല്ലാത്തതുകൊണ്ട്, മാനേജ്മെന്റ് എന്ത് തീരുമാനവും വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്പിക്കാന് ധൈര്യപ്പെടുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറാകാത്ത പക്ഷം നാളെ മുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് വിദ്യാര് ത്ഥികളുടെ ഭീഷണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: