അനീഷ് അയിലം
ഒരു വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും തങ്ങളുടെ ഉറ്റ സുഹൃത്തുക്കളുടെ ജീവനുവേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ്. രണ്ട് പേരെ മരണം കൊത്തിപ്പറിച്ച വേദന ഉള്ളില്ക്കടിച്ചമര്ത്തി ബാക്കിയുള്ളവരുടെ ജീവന് വേണ്ടി കേഴുകയാണ്.
പട്ടികജാതി വികസന വകുപ്പിനുകീഴില്‍ ഇടയക്കോടുള്ള ഐടിഐയിലെ 13 പേരാണ് അപകടത്തില്‍പ്പെട്ടത്. തങ്ങള്‍ക്കൊപ്പം വൈകുന്നേരം വരെ ഒപ്പം ഉണ്ടായിരുന്നവരുടെ വേര്‍പാട് ഇതുവരെയും വിശ്വസിക്കാനായിട്ടില്ല. അപകടം അറിഞ്ഞപ്പോള്‍ മുതല്‍ തങ്ങളുടെ കൂട്ടുകാരുണ്ടാകരുതേ എന്ന പ്രാര്‍ത്ഥനയിലായിരുന്നു ഓരോ വിദ്യാര്‍ത്ഥിയും. മരണം അശ്വതിയെകവര്ന്നുവെന്ന വാര്‍ത്ത പലരേയും തളര്‍ത്തി. തൊട്ടുപിന്നാലെയാണ് അശ്വതി.ടിയും വിട്ടു പിരിഞ്ഞത്. ഇന്ന് രാവിലെ നേരത്തെ എത്തിയിട്ടും പരസ്പരം ഒന്നും പറയാന്‍ കഴിഞ്ഞില്ല. തങ്ങളുടെ കൂട്ടുകാരെ കിടത്തുവാനുള്ള പന്തല്‍ ഒരുങ്ങുന്നത് നിറകണ്ണുകളോടെ നോക്കി അവര്‍ കൂട്ടമായി അകലേക്ക് മാറിനില്കുകയായിരുന്നു.
രണ്ട് ആംബുലന്‍സുകളിലായാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. മൃതദേഹം പുറത്തെടുത്ത് പന്തലില്വയ്ക്കുമ്പോഴും മുഖ്യമന്ത്രിയും മറ്റുള്ളവരും അന്തിമോപചാരം അര്‍പ്പിക്കുമ്പോഴുമെല്ലാം അവര്‍ക്ക് മൃതദേഹങ്ങളിലേക്ക് നോക്കുവാന്‍ പോലും കഴിയാതെ പരസ്പരം കെട്ടപ്പിടിച്ച് നില്കുകയായിരുന്നു. അവസാനമായി തങ്ങളുടെ കൂട്ടുകാരെ കാണാനാകാതെ പൊട്ടിക്കരഞ്ഞു. അപകടത്തില്‍പ്പെട്ട 13 പേരില്‍ രണ്ട് പേരെ മരണം കവര്‍ന്നു. പലരുടേയും പരിക്ക് ഗുരുതരമാണ്. അവരുടെ ജീവന് ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ത്ഥനയോടെ കഴിയുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: