: ആറ്റിങ്ങല്‍ മാമം പാലത്തില്‍ നിന്ന് സ്വകാര്യബസ് താഴേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനികൂടി മരിച്ചു. ആറ്റിങ്ങല്‍ വഞ്ചിയൂര്‍ കടവിള അശ്വതിഭവനില്‍ തുളസി-വത്സല ദമ്പതികളുടെ മകള്‍ അശ്വതി.റ്റി(17)ആണ് മരിച്ചത്. ഇതോടെ മരണം രണ്ടായി. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ആണ് മരണം സംഭവിച്ചത്.
വര്‍ക്കല വട്ടപ്ലാമൂട് കോളനിയില്‍ റീനാഭവനില്‍ നമ്പീശന്-സുഭദ്ര ദമ്പതികളുടെ മകള്‍ അശ്വതി. എന്‍ ആണ് മരിച്ച മറ്റൊരു വിദ്യാര്‍ത്ഥി ഇരുവരും പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ഇടയ്ക്കോടുള്ള ഐടിഐയിലെ വിദ്യാര്‍ത്ഥിനികളാണ്.
അപകടത്തില്‍ പരിക്കേറ്റ ആറ്റിങ്ങല്‍ സ്വദേശികളായ നാലുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ജയശ്രീ, സംഗീത, സുമേഷ്. സംഗീത എന്നവരുടെ നിലയാണ് അതീവ ഗുരുതരമായി തുടരുന്നത്.
ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയവരുടേയും നില മെച്ചപ്പെട്ടില്ല. ഇവര്‍ക്കും ഗുരുതരമായ പരിക്കുകളാണുള്ളതെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ അറിയിച്ചു. ഭൂരിഭാഗം പേര്‍ക്കും ആന്തരിക രക്തശ്രാവവും എല്ലുകള്‍ക്കും തലയ്ക്കും പൊട്ടലേറ്റിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഒന്‍പത് പേരും ഇടയ്ക്കോട് ഐടിഐയിലെ വിദ്യാര്‍ത്ഥികളാണ്.
മരണപ്പെട്ട രണ്ടുപേരുടേയും മൃതദേഹങ്ങള്‍ ഒന്നര യോടെ ഐടിഐയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതു ദര്‍ശനത്തിനുവച്ചു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമടക്കം വന്‍ ജനാവലി അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ് തുടങ്ങിയവര്‍ ഐടിഐയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ഇരുവരുടേയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: