തിരുവല്ല:മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് തിരുവല്ലയില്‍ സ്ഥിരം ഇടത്താവളം വേണമെന്ന് അവലോകന യോഗം.നഗരസഭയുടെ സഹകരണത്തോടെ തിരുവല്ല ഇടത്താവളത്തിന്റെ ഇക്കൊല്ലത്തെ പ്രവര്‍ത്തനം സംമ്പന്ധിച്ച ചേര്‍ന്ന അവലോകന യോഗത്തിലാണ ഇതുസംബന്ധിച്ച ആവശ്യം ഉയര്‍ന്നത്.കേന്ദ്ര ഗവണ്മെന്റിന്റെ സഹകരണത്തോടെ തിരുവല്ലയെ പൈതൃക നഗരമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ക്ക് വേഗം കൂട്ടാന്‍ നഗരസഭ മുന്‍കൈ എടുക്കുമെന്നും യോഗം ഉദ്ഘാടനചെയ്ത് ചെയര്മാന് കെ.വി.വര്‍ഗീസ് പ്രഖ്യാപിച്ചു.നഗരസഭയുടെ ചെയര്മാന് പദമേറ്റ കെ.വി്.വര്‍ഗീസിന്റെ പ്രഥമ പൊതുപരിപാടിയായിരുന്നു ഇടത്താവള അവലോകന യോഗം. ശബരിമല സ്ഥിതിചെയ്യുന്ന ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന് തിരുവല്ലയായതിനാല് ദേശീയ തീര്‍ത്ഥാടന കേന്ദ്ര മാക്കി കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇതിനായി കൂടുതല്‍ കെഎസ്ആ്ര്ടിസി ബസുകള്‍ ഓപ്പറേറ്റ് ചെയ്യണമെന്നും് യോഗം നിര്‍ദ്ദേശിച്ചു.ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം വര്‍ദ്ദിപ്പിക്കാന്‍ തിരുവല്ലയെ പൈതൃക നഗരമാക്കി പ്രഖ്യാപിക്കുന്നതടക്കമുളള കാര്യങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടുവാന്‍ വേണ്ട നടപടികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ബി.ജെ.പി.ദക്ഷിണമേഖല പ്രസിഡന്റ് കെ.ആര് പ്രതാപ ചന്ദ്രവര്‍മ്മ ഉറപ്പുനല്‍കി.യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വൈസ് ചെയര്മാന് ഏലിയാമ്മ തോമസ്,ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ രാധാകൃഷ്ണന് വേണാട്,നഗരസഭ മുന്‍ ചെയര്മാന് ചെറിയാന് പോളച്ചിറക്കള്,നഗര സഭ കൗണ്‍സിലര്‍ മാര്‍, അയ്യപ്പ ധര്‍മ്മപരിഷത്ത് ജില്ലാ പ്രസിഡന്റ് ലാല്‍ നന്ദാവനം എന്നിവര്‍ പ്രസംഗിച്ചു.ശബരിമലയുടെ കവാടവും, പൈതൃക നഗരവുമായി തിരുവല്ലയെ വികസിപ്പിക്കുന്നതിന് വിദഗധരെ കൊണ്ട് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനൊപ്പം വരും കാലങ്ങളില്റെയില്വേ സീസണില്‍ എല്ലാട്രയിനുകള്ക്കും സ്റ്റോപ്പ് എന്ന താരിപ്പ് മാറ്റി സീസണ് ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പ് എല്ലാ ട്രയിനുകള്ക്കുംസ്റ്റോപ്പ് അനുവദിക്കണമെന്ന് അവലോകന യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: