ചെങ്ങന്നൂര്‍: വികലാംഗയായ പതിനാറുകാരിയെ പോസ്റ്റ്മാന്‍ പീഡിപ്പിച്ചതായി ചെങ്ങന്നൂര്‍ പോലീസില്‍ പരാതി. കാരയ്‌ക്കാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനായ ശിവരാമനെതിരെയാണ് മുളക്കുഴ സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാവ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 14ന് ഉച്ചയ്‌ക്ക് 1.30ഓടെ വീട്ടില്‍ അതിക്രമിച്ച് കടന്ന ശിവരാമന്‍ മകളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ ഉള്ളത്. പ്രതി ഒളിവിലാണെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
















