കായംകുളം: കായംകുളം ജലോത്സവത്തില്‍ മഹാദേവിക്കാട്ട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജേതാവായി. ചുണ്ടന്‍ വള്ളങ്ങളുടെ അവസാന മത്സരത്തില്‍ കാട്ടില്‍ തെക്കേതില്‍, കാരിച്ചാല്‍, ദേവസ് എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിച്ചത്.
കാരിച്ചാല്‍ ചുണ്ടന്‍ രണ്ടാംസ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയ കാട്ടില്‍ തെക്കേതില്‍ ചുണ്ടന് ഒരുലക്ഷം രൂപയും, ട്രോഫിയും ലഭിച്ചു. രണ്ടാം സ്ഥാനം നേടിയ കാരിച്ചാല്‍ ചുണ്ടന് അന്‍പതിനായിരം രൂപയും, ട്രോഫിയുമാണ് നേടിയത്. എംഎല്‍എ സി.കെ.സദാശിവന്‍, ജില്ലാ കലക്ടര്‍ എന്‍.പത്മകുമാര്‍, വേലന്‍ചിറ സുകുമാരന്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ വിതരണം ചെയ്തു. ജലമേളയോടനുബന്ധിച്ച് ചെറുവള്ളങ്ങളുടെ മത്സരവും, ഓടി, ഫൈബര്‍ വള്ളങ്ങളുടെ മത്സരങ്ങളും നടന്നു.
















