മാവേലിക്കര: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ പോലീസ് അധികാരികള്‍ തയ്യാറാകുന്നില്ലെങ്കില്‍ സ്വയം പ്രതിരോധത്തിന് ഇവിടുത്തെ ഹിന്ദു സമൂഹം നിര്‍ബന്ധിതരാകുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതാപ്. ജി. പടിക്കല്‍ മുന്നറിയിപ്പ് നല്കി.
വിശ്വ ഹിന്ദു പരിഷത്ത് മറ്റം തെക്ക് സ്ഥാനീയ സമിതി സെക്രട്ടറിയായ അമ്പാടിയില്‍ അജയകുമാറിനെ കാട്ടുവള്ളില്‍ ക്ഷേത്രപരിസരത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച മാര്‍ക്‌സിസ്റ്റ് ഗുണ്ടകളെ അറസ്റ്റ് ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥയാണ് പോലീസിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നത്.
തീക്കൊള്ളികൊണ്ട് തല ചൊറിയുന്ന തരത്തിലുള്ള ഇത്തരം ആക്രമണ രാഷ്‌ട്രീയത്തില്‍ നിന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിന്‍മാറുന്നില്ലെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ജില്ലസമിതി യോഗത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്കി.
ജില്ല സെക്രട്ടറി എന്‍. രാജന്‍, ജില്ല ജോ. സെക്രട്ടറി സുജേഷ് കുമാര്‍, ബജ്‌രംഗ്ദള്‍ ജില്ല സംയോജകന്‍ ജയചന്ദ്രന്‍, എന്നിവര്‍ സംസാ
















