കല്‍പ്പറ്റ: വിദ്യാരംഭം കലാസാഹിത്യ വേദി മാനന്തവാടി ഉപജില്ലാ സാഹിത്യ ക്യാംപ് 24 മുതല്‍ വാരാമ്പറ്റ ഹൈസ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാംപ് എല്‍.പി, യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കും. 24ന് രാവിലെ ഒമ്പതിന് രജിസ്ട്രേഷന് നടക്കും. തുടര്‍ന്ന് മാനന്തവാടി എ.ഇ.ഒ കെ രമേഷ് പതാക ഉയര്‍ത്തും. വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി ഉദ്ഘാടനം ചെയ്യും. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ടി സജേഷ് അധ്യക്ഷനാവും. നാടക നടന് മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തും. വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് ജോസഫ്, പടിഞ്ഞാറത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ പൊന്നാനി, മാനന്തവാടി ബി.പി.ഒ കെ.ജെ ജോണ്സണ്, പഞ്ചായത്തംഗങ്ങളായ ലേഖാ പുരുഷോത്തമന്, കട്ടയാടന്‍ അമ്മദ് സംസാരിക്കും. ആദ്യ ദിനം എല്‍.പി വിഭാഗത്തിന്റെ കഥ, കവിത, നാടന്‍പാട്ട്, ജലഛായം, പുസ്തകചര്‍ച്ച, തിരക്കഥ എന്നിവ നടക്കും. രണ്ടാം ദിനം യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങളുടെ മത്സരങ്ങളാണ് നടത്തുക. സ്കൂളുകളുടെ ഇ-മെയില്‍ അഡ്രസില്‍ ലഭ്യമാക്കിയിട്ടുള്ള അന്‍ട്രി ഫോം പൂരിപ്പിച്ച് 24ന് രാവിലെ ഒമ്പതിന് വാരമ്പറ്റ സ്കൂളില്‍ എത്തണം. ഓരോ സ്കൂളില്‍ നിന്നും ഓരോ ഇനങ്ങള്‍ക്കും ഓരോ വിഭാഗത്തില്‍ നിന്നും ഒരു കുട്ടിക്ക് മാത്രമേ പ്രവേശനമുള്ളൂ. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അവരുടെ തനത് സൃഷ്ടികള്‍ കയ്യില്‍ കരുതണം. എന്‍ട്രി ഫോമുകള്‍ മാനന്തവാടി എ.ഇ.ഒ ഓഫിസില്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9947494952, 9946916027 ബന്ധപ്പെടണമെന്ന് വിദ്യാരംഗം കലാ സാഹിത്യ വേദി ഉപജില്ലാ കണ്‍വീനര്‍ ബാബു പ്രശാന്ത്, കെ.കെ മമ്മുട്ടി, പി നാസര്‍, ശിവ സുബ്രമണ്യം എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: