പത്തനംതിട്ട: ചക്കുളത്തുകാവ് ദേവീക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്രഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25 നാണ് പൊങ്കാല
പുലര്‍ച്ചെ 4 ന് ഗണപതിഹോമം, നിര്‍മ്മാല്യദര്‍ശനം, രാവിലെ 8ന്വിളിച്ചുചൊല്ലി പ്രാര്‍ത്ഥന എന്നിവയ്ക്ക് ശേഷം ഒമ്പതിന് പൊങ്കാലക്ക് തുടക്കം കുറിച്ച് ക്ഷേത്രശ്രീകോവിലില്‍ നിന്നും പണ്ടാര അടുപ്പിലേക്ക് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകരും. യോഗക്ഷേമസഭ പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഭദ്രദീപം തെളിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് 500ല്‍ അധികം വേദ പണ്ഡിതന്മാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദേവിയെ 41 ജീവിതകളിലായി എഴുന്നെള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിന് ശേഷം എഴുന്നെള്ളത്ത് തിരികെ ക്ഷേത്രത്തിലെത്തിയാലുടന്‍ ദിവ്യ അഭിഷേകവും ഉച്ച ദീപാരാധനയും നടക്കും. വൈകുന്നേരം അഞ്ചിന് ചേരുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്യും. തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തും. വൈകുന്നേരം 6.30ന് തൃക്കാര്‍ത്തിക വിളക്കും കാര്‍ത്തിക ദീപസ്തംഭം കത്തിക്കലും നടക്കും. യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ.സി.വി ആനന്ദബോസ് കാര്‍ത്തിക സ്തംഭത്തില്‍ അഗ്നി ജ്വലിപ്പിക്കും.
കേത്രത്തിലെ പന്ത്രണ്ട് നൊയമ്പ് ഉത്സവം ഡിസംബര്‍ 17 മുതല്‍ 28 വരെ നടക്കും. 18ന് നാരീപൂജ കോട്ടയം അസി.കളക്ടര്‍ ഡോ.ദിവ്യാഎസ്അയ്യര് ഐഎഎസ് നാരീപൂജ ഉദ്ഘാടനംചെയ്യും. 27ന് കലശവും തിരുവാഭരണ ഘോഷയാത്രയും നടക്കും.
തിരുവല്ല മുതല്‍ തകഴി വരെയും എം സി റോഡില്‍ ചങ്ങനാശ്ശേരി – ചെങ്ങന്നൂര്‍ – പന്തളം റൂട്ടിലും മാന്നാര്‍ – മാവേലിക്കര റൂട്ടിലും മുട്ടാര്‍ -കിടങ്ങറ-വീയപുരം – ഹരിപ്പാട് റൂട്ടിലുമായി പൊങ്കാല സമര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഭക്തജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യങ്ങള്‍ക്ക് പുറമെ താല്‍ക്കാലിക ശൗചാലയങ്ങളും ഏര്‍പ്പെടുത്തിയിട്ടുý്. വിവിധ സാമൂഹ്യ – സാംസ്കാരിക സന്നദ്ധ സംഘടനകളുടെ സഹായത്തോടെ 3001 വോളണ്ടിയേഴ്സിന്റെ സേവനവും ലഭ്യമാകും.
പൊലിസ്, കെഎസ്ആര്‍ടിസി, ഹെല്‍ത്ത്, ഫയര്‍ഫോഴ്സ്, കെഎസ്ഇബി, വാട്ടര്‍അതോറിറ്റി, എക്സൈസ്, വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട്, റവന്യു തുടങ്ങിയ വിവിധ വകുപ്പുകളുടെ സേവനം പത്തനംതിട്ട, ആലപ്പുഴ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2000ല്‍പ്പരം പൊലിസിന്റെ സേവനമാണ് പൊങ്കാല ദിവസം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രപരിസരത്ത് താല്‍ക്കാലിക ഹെല്‍ത്ത് സെന്ററുകള്‍ തുറന്നിട്ടുണ്ട്. ചെങ്ങന്നൂര്‍ മുതല്‍ തകഴി വരെ വാഹന പാര്‍ക്കിങിന് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ പരിസരത്തും കോട്ടയം, തൃശൂര്‍, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല നഗരസഭ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ തിരുവല്ല, എടത്വ, കോയില്‍മുക്ക്, കെഎസ്ഇബി സബ്ബ് സ്റ്റേഷന്, പൊലിസ് സ്റ്റേഷന്, വാട്ടര്‍ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളേജ്, ഹോളി എഞ്ചല്‍സ് സ്കൂള്‍ മൈതാനങ്ങളിലും പാര്‍ക്കു ചെയ്യണം.
പത്ര സമ്മേളനത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ അഡ്വ കെ.കെഗോപാലകൃഷ്ണന്‍ നായര്‍, രമേശ് ഇളമണ്‍ നമ്പൂതിരി, ജയസൂര്യ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: