മാനന്തവാടി :പി.വി.ജോണിന്റെ ആത്മഹത്യക്കു കാരണംതാനല്ലെന്നും പരസ്ത്രീബന്ധവും മാഫിയാ ബന്ധവുമാണ് ആത്മഹത്യക്കു കാരണമെന്ന സില്വിയുടെമൊഴി കോണ്‍ഗ്രസിന്റെ അധോലോകബന്ധമാണ് വെളിവാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.ഒരുകാലത്ത് അന്തരിച്ച ജോണിനെതിരെ ഈ ആരോപണങ്ങള്‍ പത്രമാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചിരുന്നു.കള്ളനോട്ട് കേസുമായ് ബന്ധപ്പെട്ട് നടന്ന അന്വേഷണത്തില്‍ ജോണിന്റെപങ്ക് വ്യക്തമായിരുന്നു.അന്വേഷണം നടത്തിയ നിയമപാലകര്‍ക്ക് മുന്‍പാകെ അന്ന് പലരും മൊഴിനല്‍കിയിരുന്നു.
എന്നാല്‍ കെ.പി.സി.സി.ഈ അന്വേഷണം അട്ടിമറിച്ചു.മാനന്തവാടി കേന്ര്ദീകരിച്ചു നടന്ന ചിലആത്മഹത്യയ്ക്ക് പിന്നിലും കോണ്‍ഗ്രസ് ജില്ലാ നേത്യത്വത്തിന്റെ കരങ്ങളുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.കുതികാല് വെട്ടും പാരവെപ്പും കൈമുതലാക്കിയ കോണ്‍ഗ്രസ് നേത്യത്വം മുന്‍ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ അശോകന് കൊയിലേരിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായ് അദ്ദേഹംതന്നെ പരാതി പറഞ്ഞിരുന്നു.
അശോകനെതിരെ നാല്‍പ്പത് പേരൊപ്പിട്ട പരാതി പി.വി.ജോണും പി.വി.ജോണിനെതിരെ നാന്നൂറ് പേരൊപ്പിട്ട പരാതി അശോകനും കെ.പി.സി.സിക്ക് നല്കി.ഇതിലും അന്വേഷണങ്ങളൊന്നും നടന്നില്ല.അഞ്ചുകുന്ന് സ്വദേശിയായ എൈക്കരതാഴത്ത് മാത്യുവിന്റെ 12 ഏക്കര്‍ ഭൂമിവിലക്ക് വാങ്ങിയ കോണ്‍ഗ്രസ് നേതാവ് പകരം കള്ളനോട്ടാണ് നല്‍കിയതെന്ന് കാണിച്ച് പോലീസില്‍ പരാതി നല്കുവാനൊരുങ്ങി.2,65000 രൂപയാണ് അന്ന് നല്‍കിയത്.തുക ബാങ്കിലടയ്ക്കാന്‍ ചെന്നപ്പോഴാണ് കള്ളനോട്ടാണെന്ന് ബോധ്യമായത്.പിന്നീട് നേതാവ് പണംമാറ്റികൊടുക്കാമെന്ന് പറഞ്ഞു.എന്നാല്‍ പിന്നീടതുണ്ടായില്ല.തുടര്‍ന്ന് മാത്യു കോടതിയെ സമീപിച്ചു.ജില്ലയിലെപല മാഫിയാപ്രവര്ത്തനത്തിന്റെ പിന്നിലും കോണ്‍ഗ്രസ് അധോലോക ബന്ധമാണെന്ന് അന്നെ ആരോപണമുയര്‍ന്നിരുന്നു.
ഏതാനും ദിവസംമുന്പ് അസുഖം ബാധിച്ച് മരിച്ച വിജയകുമാറെന്ന വ്യക്തിയും അഡ്വ:സജിജോസഫിന് പി.വി.ജോണിനെതിരെ മൊഴിനല്‍കിയിരുന്നു.മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് സജിജോസഫ് മൊഴിരേഖപ്പെടുത്തിയതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.സില്വിതോമസിന്റെയും,ലേഖ രാജീവിന്റെയും,കെ.എല്‍.പൗലോസിന്റെയും വാദഗതികള്‍ മുഖവിലയ്ക്കെടുത്താല്തന്നെ പി.വി.ജോണിന്റെ ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന കാര്യം ബോധ്യമാകും.ഇതുമായി് ബന്ധപ്പെട്ട മാഫിയാ സംഘങ്ങളേയും ചോദ്യം ചെയ്യേണ്ടതായുണ്ട്.അതിനുള്ള ആര്‍ജവം നിയമപാലകര്ക്കുണ്ടോ എന്ന്മാത്രമാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: