വര്‍ക്കല: ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ നിന്ന് പത്ത്പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. പുല്ലാന്നിമൂട്-വേങ്ങവിള-അനുഗ്രഹയില്‍ ജയപ്രകാശിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം. വീടിന് പുറകുവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. 7ഉം 3ഉം പവന് വീതമുള്ള മാലകളാണ് മോഷണം പോയത്. കുടുംബ സമേതം തിരുവനന്തപുരത്ത് താമസിക്കുന്ന ജയപ്രകാശ് ഇക്കഴിഞ്ഞ 13നാണ് വര്‍ക്കല വീട്ടില്‍ വന്നുപോയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം വൈകിട്ടോടെ വീണ്ടും വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം വെളിപ്പെട്ടത്. വീടിനുള്ളിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. റിട്ട. ഡിഫന്‍സ് ഉദ്യോഗസ്ഥനാണ് ജയപ്രകശ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: