തിരുവല്ല: തിരഞ്ഞെടുപ്പില്‍ ചരിത്രമുന്നേറ്റം നടത്തിയ ബിജെപി കുറ്റൂരില്‍ ഭരണം കരസ്ഥമാക്കി. മൂന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ബിജെപിയിലെ ശ്രീലേഖ രഘുനാഥ് ആണ് ഏഴ് വോട്ട് നേടി തുല്യംപാലിച്ചതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെ പഞ്ചായത്തിന്റെ അമരത്തെത്തിയത്. കേരള കോണ്‍്ഗ്രസ് അംഗത്തിന്റെ പിന്തുണ ലഭ്യമായതോടെയാണ് സഭയില്‍ ബിജെപിക്ക് ഏഴ് അംഗങ്ങളുടെ പിന്തുണ ഉറപ്പായത്.ആകെയുള്ള 14സീറ്റില്‍ ബിജെപി 6, എല്‍ഡിഎഫ് 5, യുഡിഎഫ് 2, സ്വതന്ത്ര 1എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിലെ കേരള കോണ്‍്ഗ്രസ് അംഗം ചെറിയാന് സി.തോമസാണ് ബിജെപിക്ക് ഒപ്പം ചേര്‍ന്ന് ഭരണത്തില്‍ പങ്കാളിയായത്. ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാനായി എല്‍ഡിഎഫും കോണ്‍ഗ്രസും ചേര്‍ന്ന് സ്വതന്ത്രയായ ബിന്‍സി ആരാമാമൂട്ടിലിനെ പിന്തുണച്ചതോടെ ഏഴ് വോട്ടുകള്‍ നേടിയെങ്കിലും നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചില്ല. ഉച്ചയ്ക്ക്ശേഷം നടന്ന വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പിന്തുണയില്‍ ചെറിയാന് സി. തോമസ് ഏഴു വോട്ട് നേടി വിജയിച്ചു.
എതിരെ മത്സരിച്ച എല്‍ഡിഎഫിലെ അജികുമാറിന് അഞ്ചു വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. സിപിഐ വിട്ടുനിന്നു. കോണ്‍ഗ്രസ് വോട്ട് അസാധുവായി. അധ്യക്ഷയായി തിരഞ്ഞെടുത്ത ശ്രീലേഖ കഴിഞ്ഞതവണ പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ടായിട്ടുണ്ട്. തിരുവല്ല എംപ്ലോയ്മെന്റ് ഓഫിസര്‍ പി.കെ.മുഹമ്മദ് ഷെഫീക് വരണാധികാരിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: