തിരുവല്ല:അറിഞ്ഞോ അറിയാതയൊ കാലം മറന്നുപോയ ധീര ബലിദാനി റാണി ലക്ഷമീഭായിയുടെ ഓര്‍മ്മകള്‍ തളംകെട്ടുന്ന വേദിയായിരുന്നു പെരിങ്ങോള്‍ ശ്രീശങ്കര വിദ്യാപീഠത്തില്‍ പൂര്‍വ്വസൈനിക സേവാപരിഷത്ത് നടത്തിയ സ്മൃതി ദിനം. രാജ്യത്തിന്റെ പരമായ സ്വാതന്ത്രത്തിന് വേണ്ട് വൈദേശിക ശക്തികളോട് സന്ധിയില്ലാ സമരംചെയ്ത് ധീരവനിതയുടെ ദ്വീപ്ത സ്മരണകള്‍ കുഞ്ഞു മനസുകളിലേക്ക് ആഴ്ന്നിറങ്ങി. 1857-ലെ ഒന്നാം സ്വാതന്ത്രസമരത്തില്‍ റാണി ലക്ഷമീഭായിയുടെ പ്ങ്ക് മഹത്തരമായിരുന്നുവെന്ന് രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് സംഘചാലക് പ്രഫ.എന്‍ രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി.സ്ക്കൂള് ഹെഡ് മിസ്ട്രസ് ലളിതമ്മ,പൂര്‍വ്വസൈനിക സേവാപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ സി.രവീന്ദ്രനാഥ്. മാതൃശക്തി ജില്ലാകണ്‍വീനര്‍ ഇന്ദിര നായര്‍,വിജയാ രവീന്ദ്രന്, ബി.മഹേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയോട് അനുബന്ധിച്ച് മധുര പലഹാര വിതരണവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: