പരപ്പനങ്ങാടി: മണ്ഡലകാലം ആരംഭിച്ചതോടെ പച്ചക്കറി വില കുതിക്കുന്നു.
വില നിയന്ത്രിക്കേണ്ട സര്‍ക്കാരാകട്ടെ ഒന്നും ചെയ്യുന്നുമില്ല. ഈ അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത വിലകയറ്റമാണ ‘ഉണ്ടായിട്ടുള്ളത് തമിഴ്‌നാട്ടില്‍ മഴ പെയ്തു എന്ന കാരണത്താലാണ് വ്യാപാരികള്‍ വില കൂട്ടുന്നത്. കഴിഞ്ഞ രണ്ടുദിവസത്തിനകം ഒരോന്നിനും. ഇരട്ടിയിലധികമാണ് വില കൂടിയത്.
തക്കാളിക്കും മുരിങ്ങക്കായ്‌ക്കും 60 രൂപയോളമായി ബിന്‍സിനും പയറിനും കൊത്തമരക്കും വിലകുതിച്ചു കയറിയിട്ടുണ്ട്.
പച്ചകറികള്‍ക്ക് ആവശ്യക്കാരേറിയതോടെയാണ് വ്യാപാരികള്‍ കൊള്ള ലാഭം കൊയ്യാന്‍ വിലകയറ്റുന്നതെന്നും ആക്ഷേപമുണ്ട്. സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വില കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതൊന്നും ചെയ്യുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: