തിരുവല്ല: നഗരസഭ ചെയര്മാന് സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലും തര്‍ക്കം രൂക്ഷമാകുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചുവന്ന ഈപ്പന്, കുര്യന് സതീഷ് ചാത്തങ്കേരി എന്നിവര്‍ക്ക് രണ്ടര വര്‍ഷക്കാലം പ്രസിഡന്റ് സ്ഥാനം നല്‍കുമെന്ന ്മുന്‍ ധാരണ ഇന്നലെനടന്ന ബ്ലോക്ക് പാര്‍ലമെന്ററിപാര്‍ട്ടിയോഗത്തില്‍ അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം മറനീക്കി പുറത്ത് വന്നത്.ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈപ്പന് കുര്യന് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് നല്കിയ വിപ്പ് കൈപ്പറ്റാതെ സതീഷ് ചാത്തങ്കേരി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. രണ്ട് അംഗങ്ങളുള്ള കേരളാകോണ്‍ഗ്രസ് മാണിവിഭാഗവും ഭരണത്തിന്റെ രണ്ടരവര്‍ഷത്തെ പ്രസിഡന്റ് സ്ഥാനത്തിന് ആവശ്യമുന്നയിച്ചിരുന്നു.ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം അനുകൂലനടപടി സ്വീകരിക്കാതിരുന്നതിനെ തുടര്‍ന്ന് മാണി വിഭാഗവും പാര്‍ലമെന്റ്റി യോഗം ബഹിഷ്കരിച്ചിരുന്നു.കേരള കോണ്‍ഗ്രസിനായി നിശ്ചയിച്ചിരുന്ന വൈസ്പ്രസിഡന്റ് സ്ഥാനത്തിനായി കോണ്‍ഗ്രസിലെ ഒരുവിഭാഗം അവകാശവാദമുന്നയിച്ച് രംഗത്ത് വന്നതും തര്‍ക്കങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.മുന്‍ വൈസ് പ്രസിഡന് അനില്‍ മേരിചെറിയാനാണ അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്. നിയോജക മണ്ഡലത്തില്‍ ആകമാനമുളള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യ്ക്ഷ ,ഉപാദ്ധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം തികഞ്ഞ പരാജയമാണെന്ന ആരോപണം ബഹുഭൂരി പക്ഷം നേതാക്കള്‍ക്കിടയിലും ഉയരുന്നുണ്ട്.ബ്ലോക്ക പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച സ്വീകരിച്ച മുന്‍തീരുമാനത്തില്‍ വ്യക്തത വരുത്തുവാന്‍ ജില്ലാനേതൃത്വം തയ്യാറാകാത്ത പക്ഷം ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത് അടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ ്സതീഷ് ചാത്തങ്കേരിയുടെ തീരുമാനം.സാമൂദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ നേത്ൃത്വം തയ്യാറായില്ലങ്കില്‍ തന്നോടൊപ്പം നില്ക്കുന്ന നേതാക്കളോടും അണികളോടും കൂടി ആലോചിച്ച് കടത്തനടപടികളിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും അറിയുന്നു.നഗരസഭ ചെയര്മാന്സ്ഥാനത്തേക്ക നിശ്ചയിച്ചിരുന്ന ജയകുമാറിനെ തഴഞ്ഞ് കെ.വി വര്‍ഗീസിന് സ്ഥാനം നല്കിയ സാഹചര്യത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സതീഷ് ചാത്തങ്കേരിക്ക് ആദ്യ അവസരം നല്‍കണമെന്ന ആവശ്യവും പാര്‍ട്ടിക്കുള്ളില്‍ ശ്ക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: