ചേര്‍ത്തല: റവന്യു ജില്ലാ സ്‌കൂള്‍ പ്രവൃത്തിപരിചയമേളയില്‍ 39827 പോയിന്റോടെ ആലപ്പുഴ ഉപജില്ലാ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. തുറവൂര്‍ ഉപജില്ല 38745 പോയിന്റോടെ രണ്ടാം സ്ഥാനത്തും ആതിഥേയരായ ചേര്‍ത്തല ഉപജില്ലാ 38514 പോയിന്റോടെ മൂന്നാമതുമെത്തി. ഐടി മേളയില്‍ ചേര്‍ത്തല ഉപജില്ല 91 പോയിന്റോടെ ഒന്നാമതും 87 പോയിന്റോടെ മാവേലിക്കരയും 81 പോയിന്റോടെ ആലപ്പുഴ മൂന്നാമതുമെത്തി. ചേര്‍ത്തലയിലെ വിവിധ സ്‌കൂളുകളിലായി കഴിഞ്ഞ രണ്ട് ദിനങ്ങളിലായി നടന്ന മേളയാണ് ഇന്നലെ സമാപിച്ചത്.
ശാസ്ത്രമേളയില്‍ തുറവൂര്‍ ഉപജില്ല(128), കായംകുളം(108), ആലപ്പുഴ(92) എന്നിങ്ങനെയും മാത്!സ് മേളയില്‍ ആലപ്പുഴ 301 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. തുറവൂര്‍ ഉപജില്ല 291 പോയിന്റോടെ രണ്ടാം സ്ഥാനത്തും ചേര്‍ത്തല 247 പോയിന്റോടെ മൂന്നാമതുമെത്തി. സാമൂഹ്യശാസ്ത്ര മേളയില്‍ ആലപ്പുഴയ്‌ക്ക് 144 പോയിന്റും ചേര്‍ത്തലയ്‌ക്ക് 136 പോയിന്റും മാവേലിക്കരയ്‌ക്ക് 117 പോയിന്റും ലഭിച്ചു. വിജയികള്‍ക്ക് കൗണ്‍സിലര്‍ എം.ജയശങ്കര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഡിഡിഇ വി.അശോകന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ടോമി എബ്രഹാം, പി.ജ്യോതിമോള്‍, തുറവൂര്‍ എഇഒ ജെ.ജയ, പി.എ.ജോണ്‍ ബോസ്‌കോ, കെ.സി.സ്‌നേഹശ്രീ, വാമനന്‍, ജോയി ആന്റണി എന്നിവര്‍ പ്രസംഗിച്ചു
















