ആങ്ക്രി ബേബീസ് ഇന്‍ ലവിന് ശേഷം അനുപ് മേനോനും ഭാവനയും വീണ്ടും ഒന്നിക്കുന്നു. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മുന്തിരി തോപ്പിലെ അതിഥി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. നെടുമുടി വേണു, ജോയ് മാത്യൂ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
ഷൂട്ടിങ് ആരംഭിച്ച് മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്നും അനൂപ് മേനോന് പറയുന്നു. മുമ്പും സംവിധായകനുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അനൂപ് പറഞ്ഞു. മൈസൂര്‍, ബാംഗ്ലൂര്‍, മുബൈ എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.
ജയറാം ചിത്രമായ ഇവര്‍ എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും പരസ്പരം ജോഡികളായി അഭിനയിക്കുന്നത് 2012 ല്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജെന്ന സിനിമയിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം അനൂപിനൊപ്പം അഭിനയിക്കാന്‍ താന്‍ ഏറെ കംഫര്‍ട്ടബിളാണെന്ന് ഭാവന പറഞ്ഞിരുന്നു. 2014ലാണ് ആങ്ക്രി ബേബീസ് ഇന്‍ ലവ് പുറത്തിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: