മലപ്പുറം: ധാരാളം അയ്യപ്പഭക്തന്മാര് എത്തിച്ചേരുന്ന ജില്ലയിലെ പ്രധാന സ്ഥലമായ കുറ്റിപ്പുറം മിനിപമ്പയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച.
മിനിപമ്പയെന്ന തീര്‍ത്ഥാടന ഇടത്താവളത്തെ ഇല്ലായ്മ ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും യുവമോര്‍ച്ച കുറ്റപ്പെടുത്തി. സ്ഥലം എംഎല്‍എയും കലക്ടറും നിരവധി വാഗ്ദ്ധാനങ്ങള്‍ നല്‍കിയെങ്കിലും ഒന്നും ഇതുവരെ ആരംഭിച്ചിട്ടില്ല.
റോഡ് നവീകരണത്തിന്റെ പേര് പറഞ്ഞ് സേവാഭാരതി അടക്കമുള്ള സേവാസംഘടനകളുടെ ഷെഡുകള്‍ പൊളിച്ചുമാറ്റി, അയ്യപ്പന്മാര്ക്ക് വിശ്രമകേന്ദ്രമോ, കുളിക്കടവില്‍ ലൈറ്റോ സ്ഥാപിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിട്ടില്ല. അയ്യപ്പഭക്തരുടെ സുരക്ഷക്കാവശ്യമായ ഒരു നടപടിയും ഇതുവരെ കൈകൊണ്ടട്ടില്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആവിഷിക്കരിക്കുമെന്നും യുവമോര്‍ച്ച ജില്ലാ കമ്മറ്റി പറഞ്ഞു. സമരത്തിന്റെ ആദ്യപടിയായി നാളെ യുവമോര്‍ച്ച തവനൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപവാസസമരം നടത്തും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജി തോമസ് അദ്ധ്യക്ഷത വഹിച്ചു. ശിതു കൃഷ്ണന്, ബി.രതീഷ്, കെ.ടി.അനില്‍കുമാര്‍, ഷിനോജ് പണിക്കര്‍, ശ്രീജിത്ത്, റിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: