വൈത്തിരി :വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ ദേവസ്ഥാനത്ത് പ്രഥമ ശൂര സംഹാര മഹോത്സവം നടന്നു. പഴനിയില്‍ നിന്നു വന്ന ശൂര സംഹാരകന്‍ പുഷ്പന് ശാന്തിയെ മാരിയമ്മന്‍ കോവിലിന്റെ പ്രധാന ഗോപുരത്തില്‍ നിന്ന് വാദ്യമേളങ്ങളോടെ സ്വീകരിച്ച് ദേവ സ്ഥാനത്തേക്ക് ആനയിച്ചു. പുഷ്പന് ശാന്തി ഭഗവാന് പൂജ കഴിച്ച ശേഷം ദീപാരാധന നടത്തുകയും ആ സമയത്ത് ഭക്തര്‍ ഭഗവാനോട് ശൂര സംഹാരത്തിന് സമയമായി എന്ന് ആവശ്യപ്പെട്ടു. അപ്പോള്‍ ഭഗവാന് ശക്തിവേലുമായി ശൂര പത്മാസുരനെ വധിക്കാനായി സൈന്യ സമേതം മല അടിവാരത്തിലേക്ക് പോയി. അഞ്ചിടങ്ങളിലായി നിന്നിരുന്ന അസുരന്മാരെ വധിച്ച ശേഷം ഭഗവാന് മലയിലേക്ക് കയറുകയും ശൂര പത്മാസുരനെ വധിക്കുകയും ചെയ്തു. തുടര്‍ന്ന് കലശാഭിഷേകവും , ദീപാരാധനയും നടന്നതോടെ ശൂരസംഹാര മഹോത്സവം സമാപിച്ചു. നവംബര്‍ 22-ാം തിയതി വരെ ഭാഗവത സംപ്താഹം തുടരും . ശ്രീ കൃഷ്ണാവതാരം , രുക്മിണിസ്വയംവരം , ശ്രീ ഗുരുവായൂരപ്പ ദര്‍ശനം എന്നീ ചടങ്ങുകളോടെ സപ്താഹം സമാപിക്കും. സപ്താഹ പ്രസാദമായി സുവര്‍ണ്ണ ശ്രീ കൃഷ്ണ വിഗ്രഹം നല്‍കുന്നതാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: