തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇന്നു നടക്കുന്ന മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. യഥാക്രമം അഡ്വ വി.ജി. ഗിരികുമാറും എസ്.ആര്. രമ്യ രമേഷുമാണ് മത്സരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്.സുരേഷ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയായിരുന്നു. മേയര്‍ സ്ഥാനാര്‍ഥി അഡ്വ ഗിരികുമാര്‍ തിരുമല വലിയവിള സ്വദേശിയും തിരുവനന്തപുരം ബാറിലെ അഭിഭാഷകനുമാണ്. വലിയവിള ഡിവിഷനില്‍ നിന്ന് സിപിഎമ്മിന്റെ ബി.എസ്. സുജാതയെ ആയിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ഗിരികുമാര്‍ പരാജയപ്പെടുത്തിയത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായ രമ്യ രമേഷ് പട്ടം സംവരണ വാര്‍ഡില്‍നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയുടെ എസ്.എസ്. സൗമ്യയെ പരാജയപ്പെടുത്തിയ രമ്യ രമേഷ് ഹിന്ദിയില്‍ ബിരുദാനന്തരബിരുദവും ബിഎഡും നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: