തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ മേയര്‍ സ്ഥാനത്തെച്ചൊല്ലി എല്‍ ഡിഎഫില് ഉയര്‍ന്ന തര്‍ക്കം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും പൂര്‍ണമായി പരിഹരിച്ചില്ല. ഇന്ന് മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സിപിഎമ്മും സിപിഐയുമായി തിങ്കളാഴാഴ്ച രാത്രി മുതല്‍ തര്‍ക്കം മൂത്തത്. സിപി എമ്മിന് മേയര്‍സ്ഥാനം എന്നതായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ സിപി ഐക്കും രണ്ട് വര്‍ഷത്തേക്ക് മേയര്‍സ്ഥാനം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഈ കാലയളവില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഎമ്മിന് നല്‍കാമെന്ന വ്യവസ്ഥയാണ് അവര്‍ മുന്നോട്ട് വച്ചത്. ഏഴ് സിപിഐ കൗണ്‍സിലര്‍മാരാണ് നിലവിലുള്ളത്. ഇവരുടെ പിന്തുണയുണ്ടെങ്കിലേ കേവലഭൂരിപക്ഷം പോലും ഇല്ലാത്ത എല്‍ഡിഎഫിന് പിടിച്ച് നില്ക്കാന് കഴിയൂ. ഇത് മനസിലാക്കിയാണ് മേയര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഭീഷണിയുയര്‍ത്തി സിപിഐ രംഗത്തെത്തിയത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ ഇരുവിഭാഗവും നടത്തിയ ഉഭയകക്ഷി ചര്ച്ചിയില് പ്രശ്നപരിഹാരത്തിന് ഏതാണ്ട് ധാരണയായി. മേയര്‍ സ്ഥാനം അഞ്ച് വര്‍ഷവും സി പിഎമ്മിനു തന്നെ വിട്ടു നല്‍കാനാണ് താത്കാലികമായയി സിപിഐ തീരുമാനിച്ചിരിക്കുന്നത്. ഡെപ്യൂട്ടിമേയര്‍ സ്ഥാനം നേരത്തെ തീരുമാനിച്ചതുപോലെ സിപിഐക്കു നല്‍കും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷസ്ഥാനം സംബന്ധിച്ചും ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചും സിപിഐ ആവശ്യമുന്നയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് സംസ്ഥാനനേതൃത്വം തീരുമാനിക്കട്ടെയെന്നാണ് ഇപ്പോഴത്തെ നിലപാട്. മേയര്‍ സ്ഥാനാര്‍ഥിയായി കഴക്കൂട്ടത്ത് നിന്ന് ജയിച്ച വി.കെ. പ്രശാന്തും ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥിയായി വഴുതയ്ക്കാട് നിന്ന് ജയിച്ച രാഖി രവികുമാറും മത്സരിക്കാനാണ് ധാരണ.
സിപിഐ മേയര്‍ തെരഞ്ഞെടുപ്പില്‍ നിന്നു വിട്ടു നിന്നാല്‍ ബിജെപിക്ക് സ്വതന്ത്രന്റെ സഹായത്തോടെ ചിലപ്പോള്‍ നേട്ടം കൊയ്യാനാകുമെന്നതിനാലാണ് പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാന്‍ സിപിഎം നിര്‍ബന്ധിതമായത്. കോര്‍പ്പറേഷനില്‍ സിപിഐയുടെ ഏഴ് അംഗങ്ങള്‍ നിര്‍ണായകമാണെന്നത് മുതലെടുക്കാനാണ് സിപി ഐ ശ്രമിച്ചത്. ഇത് മുന്‍ നിര്‍ത്തി പഞ്ചായത്ത്, മുന്‍സിപാലിറ്റി തലത്തിലും ഇവര്‍ വിലപേശി. എന്നാല്‍ ചില ഗ്രാമ പഞ്ചായതത്തുകളിലെ സി പിഐയുടെ ഒന്നോ രണ്ടോ സീറ്റുകള്‍ സിപിഎമ്മിന് ഗുണം ചെയ്യുമെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: