ബത്തേരി: മഹാഗണപതി ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കമായി. കോഴിക്കോട് തളി ക്ഷേത്രത്തിലെ മേല്‍ശാന്തി പാട്ടം കൃഷ്ണന് നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. വൃശ്ചികം 1 മുതല്‍ 7 വരെയാണ് സപ്താഹം. വൃശ്ചിക പുലരിയില്‍ വിഘ്നേശ്വര ദര്‍ശനത്തിനും സപ്താഹത്തിനും പങ്കടുക്കുന്നതില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.സപ്താഹം തീരുന്നതുവരെ എല്ലാ ദിവസവും അന്നദാനവും ഉണ്ടായിരിക്കുമെന്നും ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: