മഞ്ഞപ്പൊന്തചുറ്റന്‍
കേരളസംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെയും,കേരള വന്യജീവി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വടക്കെവയനാട്ടിലെ ചിത്രശലഭങ്ങളുടെ കണക്കെടുപ്പ് നടത്തി.വടക്കെവയനാട് വനം ഡിവിഷനിലെ പേര്യ,മാനന്തവാടി,ബേഗൂര്‍ റെയ്ഞ്ചുകളിലും,തെക്കെ വയനാട്ടിലെ ചെതലയം റെയ്ഞ്ചിലും,വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചിലുമായി പതിനഞ്ച് സ്ഥലങ്ങളിലാണ് കണക്കെടുപ്പ്നടന്നത്.നവംബര്‍ 13,14,15 തിയതികളില്‍ നടത്തിയ കണക്കെടുപ്പില്‍ 178 ഇനം ചിത്രശലഭങ്ങളെ കണ്ടെത്തി.മോശം കാലാവത്ഥയിലും അഞ്ചുകുടുംബങ്ങളിലായിട്ടാണ് ഇത്രയുംശലഭങ്ങളെ കണ്ടെത്തിയത്.കിളിവാലന്ശലഭങ്ങള് 15,ശ്വേതപീത ശലഭങ്ങള്‍ 19,രോമപാദശലഭങ്ങള് 57,നീലിശലഭങ്ങള്‍ 44,തുള്ളന്ശലഭങ്ങള് 43,്യുഇതില് പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന ഒന്‍പതിനം ശലഭങ്ങളെ കണ്ടെത്തി.വന്യജീവി സംരക്ഷണപട്ടികയിലെ ഒന്നാംവിഭാഗത്തല്പ്പെടുന്ന വന്‍ചൊട്ടശലഭം,ചക്കരശലഭം,പുള്ളിവാലന്ശലഭം,എന്നിവയും ഇതിലുള്‍പ്പെടുന്നു.കാലാവസ്ത്ഥയില്‍ വരുന്ന മാറ്റവും,ക്യഷിയിടങ്ങളിലെയും,തോട്ടങ്ങളിലെയും കീടനാശിനിപ്രയോഗവും ആവാസവ്യവസ്ത്ഥയുടെ നാശവും ശലഭങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: