വള്ളിക്കുന്ന്: പഞ്ചായത്ത് ഓഫീസിലേക്ക് ആഫ്രിക്കന്‍ ഒച്ചുകളെ എറിഞ്ഞു. കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒച്ചുകളെ എറിഞ്ഞതെന്ന് സംശയിക്കുന്നു. പ്ലാസ്റ്റിക് കവറുകളില്‍ ശേഖരിച്ച ഒച്ചുകളെ രാത്രി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് വലിച്ചെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. തൊട്ടടുത്ത പള്ളിയിലേക്ക് പോയ വിശ്വാസികളാണ് ആദ്യം ഇത് കണ്ടെത്. പഞ്ചായത്ത് ഓഫീസിന്റെ ഭിത്തിയില്‍ മുഴുവന്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ പറ്റിപിടിച്ചിരിക്കുന്നു.
വ്യാപകമായി കൃഷി നശിപ്പിക്കുന്ന ആഫ്രിക്കന്‍ ഒച്ചുകളെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിരുന്നു. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. അതുകൊണ്ടായിരിക്കാം കര്‍ഷകര്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പരപ്പനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അക്കാറ്റിന ഫുലിക്ക എന്നാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശാസ്ത്രീനാമം. വളര്‍ച്ച എത്തിയ ഒച്ചിന് 7 സെന്റിമീറ്റര്‍ പൊക്കവും, 20 സെന്റിമീറ്റര്‍ നീളവും ഉണ്ടാവും. മുകളറ്റം കൂര്‍ത്ത രക്ഷാ കവചം(തോട്) മുകളില്‍ ഏറ്റി ആണ് യാത്ര. ഇത് കാല്‍സിയം നിര്‍മിതമാണ്. കവചത്തിലെ ചുരുളുകള്‍ ഇടം പിരിയും, വലം പിരിയും ഉണ്ട്. വലം പിരി ആണ് സാധാരണം. തവിട്ടു നിറമുള്ള തോടുകളില്‍ കുറുകെ വരകള്‍ ഉണ്ട്. ശരീരത്തിന്റെ അടിയിലെ മാംസളമായ പാദങ്ങള്‍ ഉപയോഗിച്ചാണ് ഇവ വളരെ സാവധാനം തെന്നി നീങ്ങുന്നത്. ഇതിനു സഹായകമായി ഒരു കൊഴുത്ത ദ്രാവകം ഇവ പുറപ്പെടുവിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: