പനമരം: തലക്കല്‍ ചന്തുവിന് അര്‍ഹിക്കുന്ന ആദരവും പരിഗണനയും നല്‍കുകയും കേരളാ നിയമസഭയില്‍ ചന്തുവിന്റെ ഛായാചിത്രം സ്ഥാപിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകണമെന്നും ഭാരതീയ വിചാരകേന്ദ്രത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന്. പനമരത്ത് തലക്കല്‍ ചന്തു അനുസ്മരണ ദിനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തലക്കല്‍ ചന്തുവിനെ ഗളഛേദം ചെയ്ത കോളി മരച്ചുവട്ടില്‍ പുഷ്പാര്‍ച്ചനയും അദ്ദേഹം നടത്തി. ഇന്ത്യയില്‍ കഴിഞ്ഞ ആറു പതിറ്റാണ്ടായി ഭരിച്ചു വരുന്ന ഭരണാധികാരികള്‍ സ്വാതന്ത്ര്യ ചരിത്രത്തെ തീര്‍ത്തും തങ്ങള്‍ക്ക് അനുകൂലമായും ദേശ ദ്രോഹികളെ മഹാന്മാരാക്കി തീര്‍ത്തും വികലമായ രീതിയിലുള്ള ചരിത്ര രചനയാണ് അവലംബിച്ചത് ബി സി 326 ന് ഒന്നര വര്‍ഷത്തോളം പരിശ്രമിച്ചിട്ടാണ് അലക്സാണ്ടര്‍ക്ക് ഇന്ത്യന്‍ മണ്ണില്‍ കാലുകുത്താല്‍ കഴിഞ്ഞത്. സമ്പല്‍ സമൃദ്ധമായ ഇന്ത്യയെ കൊള്ളയടിക്കാന്‍ വന്ന അലക്സാണ്ടറെ മഹാനാക്കി ചരിത്രം രചിച്ചു. എന്നാല്‍ 12 കാരനായ ബിഷന്‍ സിംഗ് ലൂധിയാനയില്‍ ബ്രിട്ടിഷ് ടാങ്കിനാല് വധിക്കപ്പെട്ടതോ 12 ഭാഷ കൈകാര്യം ചെയ്യുന്ന മൂന്ന് ഡോക്ടറേറ്റ് എടുത്ത ബ്രിട്ടീഷ് നാവിക സേനക്കെതിരെ ജര്‍മന്‍ യുദ്ധക്കപ്പലിന്റെ ഉപമേധാവിയായിരുന്ന മലയാളിയായ ചെമ്പകരാമന്‍ പിള്ളയേയോ നാഗാലാന്റില്‍ ബ്രിട്ടിഷുകാര്‍ക്കെതിരെ യുദ്ധം ചെയ്ത പതിനാറുകാരി റാണി മായോ ആദിവാസി മേഖലകളില്‍ സ്വാതന്ത്ര്യ ജ്വാലക്ക് തിരികൊളുത്തിയ ബില്സാമുണ്ടയോ വയനാടന്‍ കാടുകളില്‍ എല്ലാ ജീവിത സുഖങ്ങളും തെജിച്ച് പോരാട്ടം നടത്തിയ തലക്കല്‍ ചന്തുവിനോ ചരിത്രത്തില്‍ ഇടം നല്‍കിയില്ല. പകരം നമ്മുടെ സംസ്കാരവും പൈതൃകവും തച്ചുതകര്‍ത്ത ടിപ്പുവിനെ പോലുള്ള മതഭ്രാന്തന്മാരാണ് ഇക്കാലം വരെയും മഹാന്മാരായി നമ്മുടെ കുട്ടികളുടെ മനസ്സിലേക്ക് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികള്‍ തലക്കല്‍ ചന്തുവിനെ പോലെ നാടിനു വേണ്ടി ജീവരക്തം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് താല്‍പ്പര്യമുള്ളവര്‍ക്ക് മാത്രമേ ചരിത്രത്തില്‍ ഇടം നല്‍കിയിട്ടുള്ളൂ. ഇക്കാരണത്താലാണ് സുഭാഷ് ചന്ദ്രബോസ്സിനും തിലകനെ പോലുള്ളവരേയും ചരിത്രത്താളുകളില്‍ നിന്ന് തമസ്സ്കരിച്ചത്.അഘണ്ഡ ഭാരത സങ്കല്‍പ്പമായിരുന്നു ഗാന്ധിജിക്കും വീര്‍ സവര്‍ക്കറെ പോലുള്ള ദേശ സ്നേഹികള്‍ക്കും ഉണ്ടായിരുന്നത് .1940 ല്‍ മുസ്ലിം ലീഗ് ഇന്ത്യ വെട്ടിമുറിക്കാന്‍ പ്രമേയം പാസ്സാക്കി. 1942ല്‍ കമ്മ്യൂണിസ്റ്റൂകാര്‍ ഒരു പ്രമേയം കൊണ്ടുവന്ന് ഇന്ത്യയെ പതിനാറ് ഭാഗമായി മുറിക്കാനുള്ള പദ്ധതിയായിരുന്നു അത്. 1947 ല്‍ കോണ്‍ഗ്രസ്സിലെ അധികാര മോഹികള്‍ ഇന്ത്യയെ വെട്ടിമുറിച്ചു.ജെ.ബി ക്യപലാനിയുടെ പുസ്തകത്തിലും ഡോക്ടര്‍ അബദ്കറുടെ ഇന്ത്യ പാക്കിസ്ഥാന് വിഭജനം മെന്ന രചനയിലും പ്രശസ്ത എഴുത്തുകാരനായ റഫീക്ക് സക്കറിയയുടെ കൃതികളിലും ഇതിലേക്ക് വെളിച്ചം വീശുന്ന ഒട്ടനവധി ഭാഗങ്ങളുണ്ട്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ അനാഛാദനം ചെയ്ത ഏക വനവാസി വിഭാഗത്തില്‍ പെട്ട സ്വാതന്ത്ര്യ സമര പോരാളി ബില്സാമുണ്ടയാണ്. ആതരത്തിലുള്ള അവഗണനയാണ് വനവാസി വിഭാഗത്തോട് ഇതുവരെ പുലര്‍ത്തിയത്.
തലക്കല്‍ ചന്തുവിന് ഇപ്പോള്‍ കാണുന്ന നാമമാത്രമായ സ്മാരകം നിര്‍മ്മിക്കാന്‍ രണ്ടര നൂറ്റാണ്ടെടുത്തു. പഴശ്ശി സ്മാരകവും പതിറ്റാണ്ടുകളായുള്ള പ്രക്ഷോഭങ്ങള്‍ക്ക് ശേഷമാണ് യാഥാര്‍ത്ഥ്യമായത്. എന്‍.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സുരേഷ് സ്വാഗതവും വി.ബാലന് നന്ദിയും പറഞ്ഞു. ആദിവാസി സഘം ജില്ലാ പ്രസിഡന്റ് പി.ആര്.വിജയന്, ഭാരതിയ ജനതാ പാര്‍ട്ടി ജില്ലാ അദ്ധ്യക്ഷന്‍ കെ.സദാനന്ദന്, കേരളാ വനവാസി വികാസ കേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ കെ.സി.പൈതല്‍, അന്താരാഷ്ട്ര പുസ്തകോല്‍സവത്തിന്റെ ചെയര്‍ പേഴ്സന്‍ ഡോ. താരാ ദാമോദരന്‍, കെ.വി .രാജേന്ദ്രപ്രസാദ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: