തിരുവനന്തപുരം: ജയന് കലാസാംസ്കാരികവേദിയുടെ ആഭിമുഖ്യത്വത്തില്‍ പുത്തരിക്കണ്ടം മൈതാനിയില്‍ മൂന്നുദിവസമായി നടത്തിവരുന്ന ‘ജയന് സ്മൃതി 2015’ സമാപിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നടി സീമയ്ക്ക് ആഭ്യന്തരമന്ത്രി ഉപഹാരം സമ്മാനിച്ചു. ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി ജയന് രാഗമാലിക പുരസ്കാരവും സീമയ്ക്കു നല്കി.
‘മലയാള സിനിമ അന്നുമുതല്‍ ഇന്നുവരെ’ എന്ന പുസ്തകത്തിന്റെ രചയിതാവ് സബീര്‍ തിരുമല, ജീവകാരുണ്യ പ്രവര്‍ത്തക അശ്വതി ജോയ്, സന്തോഷ് ആര്‍ട്ട് വെയര്‍, പുതുമുഖ നടന് ശ്രീജിത്ത് ശ്രീകുമാര്‍, ജയന്റെ ജീവചരിത്രം രചിച്ച കൃഷ്ണകുമാര്‍ എന്നിവരെ അവാര്‍ഡ് നല്കി ആദരിച്ചു. സുകു പാല്‍ക്കുളങ്ങര രചിച്ച ‘ജയന് അസ്തമിക്കാത്ത സൂര്യന്’ എന്ന പുസ്തകത്തിന്റെ പ്രകാശനം രമേശ് ചെന്നിത്തല നിര്‍വഹിച്ചു.
അന്ത്യസമയത്ത് ജയന്റെ ഒപ്പമുണ്ടാകുകയും ജീവന് രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്ത കല്ലിയൂര്‍ ശശി, മുന്‍ മേയര്‍ കെ. ചന്ദ്രിക, നടന് ഭീമന് രഘു, ബിജെപി ദേശിയനിര്വാഹകസമിതി അംഗം കരമന ജയന്, വയലാര്‍ സാംസ്കാരികവേദി രക്ഷാധികാരി കൃഷ്ണകുമാര്‍, പന്തളം ബാലന്, ജയന് സാംസ്കാരികവേദി ജനറല്‍ സെക്രട്ടറി കെ. ജയരാജ്, പ്രസിഡന്റ് പുലരിയോട് ശിവാനന്ദന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: