നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ അഡ്ജസ്മെന്റ് ഭരണത്തിനു സാധ്യതകളേറുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 44 വാര്‍ഡുകളുള്ള നഗരസഭയില്‍ ഇരുപത്തിരണ്ട് വാര്‍ഡുകളില്‍ വിജയിച്ച എല്‍ഡിഎഫിന് ഭരണത്തിലെത്താന്‍ ഒരാളുടെ പിന്തുണ വേണം. തെരഞ്ഞെടുപ്പ് ഫലം വന്ന നാള്‍തൊട്ടു നഗരസഭയിലെ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ച് വിജയിച്ചവരുടെ പുറകെ ആയിരുന്നു എല്‍ഡിഎഫ് നേതൃത്വം. റിബലുകള്‍ നിരവധി നിബന്ധനകള്‍ വച്ച് നടപ്പിലാക്കുവാന്‍ സിപിഎം നേതൃത്തോട് ആവശ്യപ്പെട്ടു. റിബലുകള്‍ വച്ച നിബന്ധനകള്‍ സിപിഎം നേതൃത്വം അംഗീകരിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിനോടൊപ്പം നില്‍ക്കാമെന്ന് റിബലുകള്‍ ഉറപ്പ് നല്കി. ആദ്യ സമ്മതം നല്കുന്ന പുന്നയ്ക്കാട് വാര്‍ഡില്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച സജുവിനെ സ്ഥിരം സമിതി ചെയര്മാന് ആക്കാമെന്ന ഉറപ്പും എല്‍ഡിഎഫ് നേതൃത്വം നല്കി. പുന്നയ്ക്കാട് വാര്‍ഡില്‍ മത്സരിച്ച് കോണ്‍ഗ്രസ് റിബലായി മത്സരിച്ച് വിജയിച്ച സജുവിന്റെ പിന്തുണ സ്വീകരിച്ച എല്‍ഡിഎഫ് നേതൃത്വം ഏകാതിപത്യ നടപടിയാണ് സ്വീകരിച്ചതെന്നും ഇടതുമുന്നണിയെ പുന്നയ്ക്കാട് വാര്‍ഡില്‍ തോല്‍വിയിലേക്ക് നയിച്ചത് സജുവാണെന്ന വിമര്‍ശനവുമായി ഇടതു യുവജനസംഘടനകളും മുതിര്‍ന്ന ഇടതു അനുകൂലികളും വിമര്‍ശനവുമായി രംഗതത്തെത്തിക്കഴിഞ്ഞു.
ഈ മാസം 18നാണ് ചെയര്മാന് വൈസ് ചെയര്മാന് തെരഞ്ഞെടുപ്പ്. ഡബ്യൂആര്‍ ഹീബ ചെയര്‍പേഴ്സണും കെ.കെ. ഷിബു വൈസ് ചെയര്മാനുംമെന്നുള്ള നിര്‍ദ്ദേശമാണ് കഴിഞ്ഞദിവസം കൂടിയ ഇടതു ഐക്യകമ്മിറ്റിയില് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: