പത്തനംതിട്ട: മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും 85 കാരിക്ക് 8 മാസം മുമ്പ് അനുവദിച്ച 15,000 രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ട് ഇല്ലെന്ന പേരില്‍ താമസിപ്പിച്ച നടപടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഇടപെട്ടപ്പോള്‍ ജില്ലാ ഭരണകൂടം തിരുത്തി.
അക്കൗണ്ട് ഇല്ലാത്തതിന്റെ പേരില്‍ തടഞ്ഞുവച്ചിരു 15,000 രൂപ ഭര്‍ത്താവ് മരിച്ച വയോധികയ്‌ക്ക് 8 മാസം മുമ്പാണ് സര്‍ക്കാര്‍ അനുവദിച്ചത്.
അരുവാപ്പലം സ്വദേശിനി തങ്കമ്മ ജോര്‍ജിന്റെ പരാതിയിലാണ് നടപടി. തങ്കമ്മ ജോര്‍ജ്ജ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയതിനെ തുടര്‍് 2015 മാര്‍ച്ച് 27 ന് 10,000 രൂപ അനുവദിച്ചിരുന്നു. ഏപ്രില്‍ 28 ന് റവന്യൂ മന്ത്രി 5000 രൂപയും അനുവദിച്ചു. 9 മാസം കഴിഞ്ഞിട്ടും തുക ലഭിക്കാതതതിനെ തുടര്‍ന്നാണ് തങ്കമ്മ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ റവന്യൂ സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടര്‍ എന്നിവരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
തങ്കമ്മ ജോര്‍ജിന് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാലാണ് തുക അനുവദിക്കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ കമ്മീഷനെ അറിയിച്ചു. കമ്മീഷന്‍ ഉത്തരവ് ലഭിച്ചതിനെ തുടര്‍ന്ന് തുക ചെക്കായി വിതരണം ചെയ്യാന്‍ കോന്നി തഹസില്‍ദാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: