തിരുവല്ല: അദ്ധ്യക്ഷതിരഞ്ഞെടുപ്പിന് ഒരുദിവസം ബാക്കിനില്‍ക്കെ നഗരസഭയില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് പോര മറനീക്കി പുറത്തുവന്നു്.
അദ്ധ്യക്ഷസ്ഥാനത്തേക്ക് ആദ്യപകുതിയില്‍ കോണ്‍ഗ്രസിലെ ആര്.ജയകുമാര്‍ പരിഗണിക്ക്പ്പെട്ടിരുന്നുവെങ്കിലും ഇന്നലെ നടന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.തുടക്കത്തില്‍ ജയകുമാറിനൊപ്പം മറ്റൊരു നേതാവായ കെ.വി വര്‍ഗീസിന്റെ പേരും ചെയര്‍മാന്‍സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു..എന്നാല്‍ തര്‍ക്കം രൂക്ഷമായതോടെ ജില്ലയിലെ മുതിര്‍ന്നനേതാവ് ഇടപെട്ട് ഉറപ്പിച്ച് ് ജയകുമാറിന്റെ ചെയര്‍മാന്‍സ്ഥാനം അവസാന നിമിഷം അട്ടിമറിക്കപ്പെടുകയായിരുന്നു.തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കോശിതോമസാണ് അട്ടിമറികള്‍ക്ക് പിന്നിലെന്ന് പറയപ്പെടുന്നു.നഗര സഭയിലെ മുപ്പത്തി നാലാം വാര്‍ഡില്‍ കോശിതോമസ് പരാജയപ്പെട്ടതിന് പിന്നില്‍ ജയകുമാറാണെന്ന ആരോപണവും അട്ടിമറിക്ക് ആക്കം കൂട്ടി.ഇന്നലെ നടന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പതിനൊന്ന് അംഗ ് കൗണ്‍സിലര്‍മാരില്‍ ഏഴുപേര്‍ കെ.വി വര്‍ഗീസിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.അമ്പതിനായിരം രൂപവീതം നല്കി കൗണ്‍സിലര്‍മാരെ കെ.വി വര്‍ഗീസ് വിലക്കെടുത്തതായാണ് ആരോപണം ഉയരുന്നത.ഓര്‍ത്തഡോക്സ് സഭാഗത്തെ ചെയര്മാന് സ്ഥാനത്ത് എത്തിക്കണമെന്ന ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ നീക്കങ്ങളുടെ ഭാഗമാണ് ഇന്നലെയുണ്ടായ അട്ടിമറിയെന്നാണ് സൂചന. കെ.വി വര്‍ഗീസിന് പിന്നാലെ എത്തുന്ന കേരളകോണ്‍ഗ്രസിലെ ചെറിയാന് പോളച്ചിറക്കലും ഇതേസഭയിലെ അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: