തിരുവല്ല: കവിയൂരില്‍ പ്രസിഡന്റെ വൈസ് പ്രസിഡന്‍്റ് മത്സരങ്ങളില്‍ നിന്ന് പരസ്പരം വിട്ടുനില്‍ക്കുവാന്‍ യുഡിഎഫ് എല്‍ഡിഎഫ് രഹസ്യധാരണ.പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്കി പ്രത്യുപകാരമായി വൈസ് പ്രസിഡന്റ് സ്ഥാനം ഇടതിന് നല്‍കാനാണ് ഇരുമുന്നണികളും ധാരണയായത്.പരസ്പരം ചാടികളിക്കുന്ന ജനപ്രതിനിധികളെ മുമ്പില്‍ നിര്‍ത്തി പ്രസിഡന്റ് വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പ്ിന് ഒരുങ്ങുകയാണ് മുന്നണികള്‍.9ാം വാര്‍ഡ് പ്രതിനിധിയായ എലിസബത്തിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി വലതുപക്ഷം രംഗത്തിറക്കുമ്പോള്‍ ് മത്സരത്തില്‍ നിന്ന് മാറിനില്ക്കുവാനാണ് ഇടത് തീരുമാനം.രണ്ടാം വാര്‍ഡില്‍ ജയിച്ച് ബിജുഹാനോക്കിനെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് അവതരിപ്പിക്കുമ്പോള്‍ പ്രത്യുപകാരമായി യൂഡിഎഫ് മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കും..2005 എന്‍സിപിയിലൂടെ ഇടത് പ്രതിനിധിയായ എലിസബത്ത് ഇത്തവണ മാണിവിഭാഗത്തിലൂടെ യുഡിഎഫ് പ്രതിനിധിയായി.2005 സിപിഎമ്മിലൂടെ ഇടത് പ്രതിനിധിയായ ബിജുഹാനോക്ക് കാലവാധി തികക്കുന്നതിന് മുമ്പ് ഇടത് പാളയം വിട്ട് കേരള കോണ്‍ഗ്രസ് (മാണി)ല്‍ ചേക്കേറിയിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം ജനതാദള്‍ മാത്യുടി വിഭാഗത്തിലൂടെ വീണ്ടും രണ്ടാം വാര്‍ഡില്‍ നിന്ന് പ്രതിനിധിയായി. എന്നാല്‍ നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ക്ക് എതിര്‍പ്പുണ്ട്.മുന്നണിയിലെ പ്രബല കക്ഷിയാ കോണ്‍ഗ്രസിലെ അജിതാ തമ്പിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് വലതുപക്ഷം തിരഞ്ഞെടുപ്പിനെ നേരിട്ടത്.ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥിയായ മുന്‍ പഞ്ചായത്ത് പ്രസിഡന്റ്ിന് അജിതാതമ്പി വിജയിച്ച പതിനെന്നാം വാര്‍ഡില്‍ വോട്ട് കുറഞ്ഞതും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കലാപത്തിന് ഇടയാക്കിയിട്ടുണ്ട് .ബിജെപി പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: