ബത്തേരി: ചീരാല്‍ ടൗണിലെ മലഞ്ചരക്ക് കടയില്‍ നിന്നും ഒരു ലക്ഷം രൂപയോളം വില വരുന്ന ഒന്നര ചാക്ക് കുരുമുളക് മോഷണം പോയി. സിസി സ്വദേശിയായ ചുരനോലിക്കല് വര്‍ഗീസിന്റെ മലഞ്ചരക്ക് കടയിലാണ് ഞായറാഴ്ച രാത്രി മോഷണം നടന്നത്.
വര്‍ഗീസിന്റെ പരാതിയെത്തുടര്‍ന്ന് ബത്തേരി പോലീസ് സ്ഥലത്തെത്തി. പ്രാഥമിക അന്വേഷണത്തില്‍ ഷട്ടറിന്റെ പൂട്ട് പൊളിച്ചല്ല അകത്ത് കടന്നതെന്ന് കണ്ടെത്തി. താക്കോല്‍ ഉപയോഗിച്ചാണ് കട തുറന്നതെന്ന നിഗമനത്തിലാണ് പോലീസ്. വിരലടയാള വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെകുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: