അമ്പലപ്പുഴ: പച്ചക്കറിയുമായിപോയ മിനിലോറി മറിഞ്ഞു, ലോറി ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ നാലുമണിയോടെ ദേശിയപാതയില്‍ തൂക്കുകുളം ഭാഗത്തായിരുന്നു അപകടം. കൊല്ലത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറിക്കു മുന്നില്‍ മുറിച്ചു കടക്കാന്‍ ശ്രമിച്ച കാല്‍നടയാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറി ഡ്രൈവര്‍ ബ്രേക്ക് ചവിട്ടുകയും തുടര്‍ന്ന് മിനിലോറി മലക്കം മറിയുകയായിരുന്നു. എന്നാല്‍ ഇതേ സമയം ദേശിയ പാതയില്‍ വാഹനങ്ങളോ മറ്റ് യാത്രക്കാരോ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയും ലോറി ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്നും 50 മീറ്റര്‍ മാറിയായിരുന്നെങ്കില്‍ സമീപത്തുള്ള പ്രസ്സിന് വന്‍ നാശനഷ്ടം സംഭവിക്കുമായിരുന്നു. പുന്നപ്ര എസ്‌ഐ പ്രതാപ്ചന്ദ്രന്‍ മേല്‍ നടപടി സ്വീകരിച്ചു.
















