പ്രമുഖ ബോളിവുഡ് നടന് സയീദ് ജഫ്രി(86) അന്തരിച്ചു.ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പുരസ്കാരത്തിന് അര്‍ഹനായ ആദ്യ ഇന്ത്യക്കാരനാണ് സയീദ് ജഫ്രി.
സത്യജിത് റേയുടെ സത് രഞ്ജ് കെ ഖിലാഡി, റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, ഡേവിഡ് ലീനിന്റെ എ പാസേജ് ടു ഇന്ത്യ തുടങ്ങിയ ചിത്രങ്ങളിലൂടെ സയ്യീദ് ജാഫ്രി രാജ്യത്തിനകത്തും പുറത്തും പ്രശസ്!തനായി. സത് രഞ്ജ് കെ ഖിലാഡിയിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്കാരം നേടി.
കഥാപാത്രത്തിന്റെ വലുപ്പചെറുപ്പമല്ല സിനിമയുടെ പ്രസക്തിയും മികച്ച പ്രകടനത്തിനുള്ള സാധ്യതയുമാണ് തന്നെ നിയന്ത്രിക്കുന്നതെന്ന് ജാഫ്രി പലപ്പോഴും തെളിയിച്ചു. രാം ലഖന്‍, ഖൂന് ബാരി മാംഗ്, നസീബ് തുടങ്ങിയ ജനപ്രിയ ഹിന്ദി ചിത്രങ്ങളിലും ജഫ്രി മികച്ച അഭിനയം കാഴ്ചവച്ചു.
വെള്ളിത്തിരയ്ക്ക് പുറമേ, തന്തൂരി നൈറ്റ്സ്, ദി ഫാര്‍ പവലിയന്‍സ്, ദി ജുവല്‍ ഇന്‍ ദ ക്രൗണ്‍ തുടങ്ങിയ ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു സയീദ് ജഫ്രി. പഞ്ചാബിലെ മലേര്‍ കോട് ലയില്‍ ജനിച്ച സയീദ് ജഫ്രി, അലിഗര്‍ മുസ്ലീം സര്‍വകലാശാലയിലും അലഹബാദ് സര്‍വകലാശാലയിലുമായാണ് പഠനം പൂര്‍ത്തിയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: