കൊല്ലം: മലയാള സിനിമയിലെ നടന പൗരുഷം ജയന് വിടപറഞ്ഞിട്ട് ഇന്ന് 35 വര്‍ഷം. കോളിളക്കം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് ജയന് അഭ്രപാളികളില്‍ ഓര്‍മ്മയായി മാറിയത്.
കരുത്തിന്റെ സാഹസികതയുടെ പൗരുഷത്തിന്റെ പ്രതീകമായിരുന്നു ജയന് എന്ന കൃഷ്ണന്‍നായര്‍. 15 വര്‍ഷത്തെ നേവി ജീവിതത്തിന് ശേഷം 1972ല്‍ ശാപമോക്ഷത്തിലൂടെയാണ് ജയന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്.
ശരപഞ്ജരം, കഴുകന്, മീന്‍, അങ്ങാടി, കാന്തവലയം, നായാട്ട്, കരിമ്പന മലയാളിയുടെ മനസ്സിലെ നായക സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ജയന് അതിസാഹസികതയിലൂടെ മരണത്തിന് കീഴടങ്ങി. കോളിളക്കത്തിലെ ഹെലികോപ്റ്റര്‍ സീന്‍ ജയന്റെ ജീവിതത്തിലെ തന്നെ അവസാന സീനാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: