എടപ്പാള്‍: മലയാളത്തിന്റെ പ്രിയപ്പെട്ട മഹാകവിയുടെ സവിധത്തില്‍ അവരെത്തിഅവധി ദിനങ്ങള്‍ അര്‍ത്ഥ പൂര്‍ണ്ണമാക്കിക്കൊണ്ട് നെല്ലിശ്ശേരി എയുപി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘സാദരം’ പരിപാടിയുടെ ഭാഗമായാണ് വിദ്യാലയത്തിലെ വിദ്യാരംഗം സാഹിത്യവേദി അംഗങ്ങള്‍ മഹാകവി അക്കിത്തത്തെ അദ്ദേഹത്തിന്റെ വസതിയായ ദേവായനത്തില്‍ സന്ദര്‍ശിച്ചത്.
തന്റെ പ്രായത്തിലുള്ള അധികമാളുകളെ കുട്ടികള്‍ കണ്ടിട്ടുണ്ടാവില്ലെന്നു പറഞ്ഞ് സൗഹൃദ സംഭാഷണമാരംഭിച്ച മഹാകവി നവതിയുടെ പടിവാതില്ക്കലെത്തിയിട്ടും പ്രായത്തിന്റെ വൈഷമ്യങ്ങള്‍ മറന്ന് കുട്ടികളുമായി സംവദിച്ചു. പൂശാലിരാമന്റെ കവിത മുഴുവനും ചൊല്ലിയ ശേഷം ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളും നല്കി. മലയാളത്തിന്റെ മഹാകവി തങ്ങളെ ഒരു മുത്തച്ഛന്റെ വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ചപ്പോള്‍ ചില കുരുന്നുകളുടെയെങ്കിലും കണ്ണുനിറഞ്ഞിരുന്നു.
എല്ലാവര്ക്കും നല്ലതുവരുത്തണേയെന്ന പ്രാര്‍ത്ഥനയാണ് തനിക്കുള്ളതെന്നു പറഞ്ഞ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്് പ്രധാനാധ്യാപകന് അടാട്ട് വാസുദേവന്‍ ഉപഹാരം സമര്‍പ്പിച്ചു. പിടിഎ പ്രസിഡണ്ട് സി.വി.ഹംസത്തലി അക്കിത്തത്തെ പൊന്നാട ചാര്‍ത്തി ആദരിച്ചു. പി.കെ.നൗഫല്‍, ഇ.ടി.സിന്ധു, എന്‍.വി.മിനി, പി.നൂര്ജഹാന്, പി.ടി.ദീപ, കെ.വി.സുലൈഖ, എം.ജി.രമ്യ, പി.വി.റംല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: