പേട്ട: ക്ഷേത്രത്തില്‍ മദ്യപിച്ചെത്തിയ യുവതി പോലീസ് പിടിയിലായി. വെഞ്ഞാറമൂട് സ്വദേശി വാഹിദയെയാണ് പഴവങ്ങാടി ക്ഷേത്രമുറ്റത്തുനിന്ന് ഇന്നലെ വൈകുന്നേരം 6.30 ഓടെ പോലീസിന്റെ വനിത ഹെല്‍പ്പ് ലൈന്‍ പിടികൂടിയത്. വൈകുന്നേരം 6 മണിയോടെ മദ്യപിച്ച് ക്ഷേത്രനടയിലെത്തിയ വാഹിദ തറയില്‍ കിടന്നുരുണ്ട് മറ്റ് ഭക്തര്‍ക്ക് തടസം സൃഷ്ടിക്കുകയായിരുന്നു. ക്ഷേത്ര ജീവനക്കാര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും പിന്മാറാന് വാഹിദ തയ്യാറായില്ല. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്ന് എസ്ഐ സുജാതയുടെ നേതൃത്വത്തില്‍ എത്തിയ വനിതാ ഹെല്പ്പ്ലൈന് പോലീസ് സംഘം വാഹിദയെ പിടികൂടുകയായിരുന്നു. കോട്ടയ്ക്കകം ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിയ വാഹിദയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: