കഴക്കൂട്ടം: മംഗലപുരം പഞ്ചായത്തില്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് തര്‍ക്കം പൊട്ടിത്തെറിയിലേക്ക്. കോണ്‍ഗ്രസ്സിലെ എ ഐ ഗ്രൂപ്പുകാര്‍ നടുറോഡില്‍ തമ്മില്‍തല്ലിയ ശേഷം എ ഗ്രൂപ്പ് നേതാവും ഡിസിസി ട്രഷററുമായ എം.എ. ലത്തീഫീന്റെ നേതൃത്വത്തില്‍ ഒരു കൂട്ടം പ്രവര്‍ത്തകര്‍ മംഗലപുരം പോലീസ് സ്റ്റേഷന് ഉപരോധിച്ചു.
മംഗലാപുരം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി മംഗലാപുരം ജംഗ്ഷനില്‍ നടുറോഡില്‍ പരസ്പരം കല്ലേറും തമ്മില്‍ തല്ലും നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലത്തീഫ് ഗ്രൂപ്പിലുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത് വിട്ടയച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുന്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. മുനീറിന്റെ അനുകൂലികളായ കോണ്‍ഗ്രസ്സുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലത്തീഫ് പക്ഷക്കാര്‍ ഞായറാഴ്ച രാവിലെ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. വെള്ളിയാഴ്ച രാത്രിയില്‍ മംഗലപുരം ബസ്സ്റ്റാന്‍ഡിന് സമീപം എസ്ബിഐ ശാഖയ്ക്ക് മുന്നില്‍ നടന്ന ഏറ്റുമുട്ടലില്‍ ആലപ്പുഴയില്‍ നിന്ന് വിഴിഞ്ഞത്തേക്ക് യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസിന്റെ ഗ്ലാസും എറിഞ്ഞ് തകര്‍ത്തിരുന്നു. ഈ സംഭവത്തില്‍ മൂന്നു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുടെ വക്കിന് എത്തിയതിന് തൊട്ടുപിന്നാലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ. നൗഷാദിന്റെ തോല്‍വിയെക്കുറിച്ചുള്ള അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റിനും ഡിസിസിക്കും പരാതി നല്കി. ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിക്ക് പിന്നിലുണ്ടൊണ് ആരോപണം. പട്ടികജാതിക്കാരനും ഒരുതവണ പ്രസിഡന്റുമായ കെ.എസ്. അജിത്കുമാറിന് പ്രസിഡന്റ് പദം നല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാണ്. എം. ഷാനവാസ്, വേണുഗോപാലന്‍നായര്‍, ജൂലിയറ്റ്പോള് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോണ്‍ഗ്രസില്‍ മത്സരരംഗത്തുള്ളത്. ഭൂരിപക്ഷം ഇല്ലെങ്കിലും പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ കോണ്‍ഗ്രസില്‍ ചരടുവലികള്‍ ശക്തമാണ്. ഇതിനിടെ കോഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ട് ജനറല്‍ വിഭാഗത്തിലുള്ളവരെ പരിഗണിക്കണമെന്ന് നിര്‍ദേശം നല്‍കിയതായാണ് സൂചന. ഇക്കാരണത്താലാണ് കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ നിരന്തരം സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: