അങ്ങാടിപ്പുറം: മഴ പെയ്യ്‌തൊഴിഞ്ഞു, മാനവും തെളിഞ്ഞു. പക്ഷേ അങ്ങാടിപ്പുറത്തെ യുഡിഎഫ് നേതൃത്വത്തിന് ഇതുവരെ കുട മടക്കി വെക്കാന്‍ സമയമായില്ല. കൊണ്ടും കൊടുത്തും വാങ്ങിയും മേടിച്ചും കോണ്ഗ്രസ്-ലീഗ് നേതാക്കള്‍ മുന്നേറുകയാണ്. ഭരണം നഷ്ടപ്പെട്ടതിന്റെ അരിശം മറച്ചു വെക്കാന്‍ ഇരുകൂട്ടര്‍ക്കും കഴിയുന്നില്ല. പെരിന്തല്‍മണ്ണയിലെ യുഡിഎഫ് പരാജയത്തിന് നഗരസഭാ പ്രതിപക്ഷ നേതാവ് പച്ചീരി ഫാറൂക്ക് ആണ് ബലിയാടായതെങ്കില്‍ അങ്ങാടിപ്പുറത്ത് വാളോങ്ങുന്നത് മുന്‍പഞ്ചായത്ത് പ്രസിഡന്റ് കോറാടന്‍ റംലക്ക് നേരെയാണ്.
രണ്ടിടത്തും കോ-ലീ സഖ്യത്തിന് പ്രധാനമായും വിനയായത് കുടുംബാധിപത്യം തന്നെ. പെരിന്തല്‍മണ്ണയില്‍ യുഡിഎഫിന് വേണ്ടി പച്ചീരി കുടുംബത്തില്‍ നിന്ന് നാലുപേര്‍ മത്സരിച്ചപ്പോള്‍ അങ്ങാടിപ്പുറത്ത് കോറാടന്‍ റംലയും ഭര്‍ത്താവും യുഡിഎഫിന് വേണ്ടി മത്സരിച്ചു. ഇതില്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച റംല ദയനീയമായി പരാജയപ്പെടുകയും ചെയ്തു. കുടുംബാധിപത്യത്തില്‍ മനംമടുത്ത യുഡിഎഫ് അണികള്‍ തന്നെയാണ് ഈ തോല്‍വിക്ക് പിന്നിലെന്നാണ് അറിയുന്നത്.
കഴിഞ്ഞ തവണ പഞ്ചായത്ത് ഭരിച്ച യുഡിഎഫിന് കനത്ത പ്രഹരം ആണ് ഇക്കുറി നേരിട്ടത്. ഒന്‍പത് സീറ്റുണ്ടായിരുന്ന ലീഗിന് ഇക്കുറി ലഭിച്ചത് വെറും അഞ്ച് സീറ്റ്. ഏഴ് സീറ്റുണ്ടായിരുന്ന കോണ്‍ഗ്രനാകട്ടെ വെറും ഒരു സീറ്റും, അതും ഭാഗ്യം തുണച്ചതിനാല്‍ മാത്രം. അതേസമയം ബിജെപി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.
കുടിയേറ്റ കര്‍ഷകരായ െ്രെകസ്തവര്‍ ഏറെയുള്ള പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിനെ പിണക്കിയതും യുഡിഎഫിന് ദോഷം ചെയ്തു. ജില്ലാ പഞ്ചായത്ത് അങ്ങാടിപ്പുറം ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി തോല്‍ക്കാനിടയായ പ്രധാന കാരണവും ഇതുതന്നെ. മുമ്പ് 15000ല്‍ അധികം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ച ഡിവിഷനാണിത്. എന്തായാലും വിഴുപ്പലക്കല്‍ കൊണ്ട് മുഖരിതമാണ് അങ്ങാടിപ്പുറത്തെ യുഡിഎഫ് രാഷ്‌ട്രീയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: