നിലമ്പൂര്‍: എടക്കര പഞ്ചായത്തിലെ കുടുംബശ്രീ സ്വാശ്രയ സംഘത്തിന്റെ കൂണ്‍ഗ്രാമം പദ്ധതിയെ തകര്‍ക്കാന്‍ സിപിഎം ഗൂഢാലോചന. ജില്ലയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് ഔഷധാഹാരമായ കൂണ് ആവശ്യാനുസരണം എത്തിക്കുന്നതിനും അതിലൂടെ വീട്ടമ്മമാര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുമാണ് കുടുംബശ്രീ പദ്ധതി ആരംഭിച്ചത്.
എടക്കരയില്‍ ആഗ്രോ പ്രൊഡക്ട് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുകയും ചെയ്തു. ഇതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ സിപിഎം പ്രദേശിക നേതൃത്വം ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. കുടുംബശ്രീയിലെ 130 ഓളം സ്ത്രീകള്‍ക്ക് അംഗത്വമുള്ള കമ്പനിയില്‍ ഒന്‍പത് ഡയറക്ടര്‍മാരാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ കൃഷി വികാസ് യോജനയുടെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം വിധുരയിലുള്ള പ്ലാന്റേഷന് ഡെവലപ്പ്മെന്റ് സൊസൈറ്റിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സാങ്കേതിക സഹായം നല്കി വരുന്നത്. 26 യൂണിറ്റുകളിലായി എടക്കര, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്നു.
സെറിന മുഹമ്മദ് ചെയര്‍മാനായ കമ്പനിയില്‍ സിപിഎം അനുഭാവികള്‍ക്ക് പ്രധിനിത്യം നിഷേധിച്ചതും ചില കുടുംബശ്രീ പ്രവര്‍ത്തകര്‍ സമീപകാലത്ത് സിപിഎം വിട്ടതുമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്. സിപിഎം സര്‍വീസ് സംഘടനയില്‍ അംഗമായ എടക്കര കൃഷി ഓഫീസറെ കൊണ്ട് സ്ഥാപനത്തിനെതിരെ വ്യാജ റിപ്പോര്‍ട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ ജനകീയ രോക്ഷം ഉയര്‍ന്നതോടെ അത് പാളിപ്പോയി. അതൊടെ കൂടുതല്‍ സിപിഎം അനുഭാവികളായ സ്ത്രീകള്‍ കൂണ്ഗ്രാമവുമായി സഹകരിക്കാന്‍ തുടങ്ങി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോല്‍വിക്ക് പ്രധാന കാരണവും ഇതാണ്. സിപിഎം അനുഭാവികളായ വനിതകള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിച്ചതാണ് കൂടുതല്‍ പ്രശ്നമായത്. എങ്ങിനെയും കൂണ്ഗ്രാമത്തെ തകര്ത്തെ അടങ്ങൂയെന്ന വാശിയിലാണ് സിപിഎം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: